Advertisment

പ്രവാസികളുടെ പ്രയാസം മനസ്സിലാക്കുന്ന ഭരണാധികാരി ഉണ്ടായെങ്കിൽ": മൻസൂർ പള്ളൂർ

New Update

സൗദി അറേബ്യ: പ്രവാസലോകത്തെ ജനതയുടെ യഥാർത്ഥ പ്രയാസങ്ങൾ മനസിലാക്കുന്ന

ഒരു ഭരണാധികാരിയുണ്ടായെങ്കിൽ എന്ന് ആഗ്രഹിക്കുന്ന കാലഘട്ടത്തിലൂടെയാണ് കേരളം ഇന്ന്

കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്ന് ഇന്ത്യൻ ഓവർസീസ് കൊണ്ഗ്രെസ്സ് മിഡ്‌ഡിൽ ഈസ്റ്റ്

കൺവീനർ മൻസൂർ പള്ളൂർ പറഞ്ഞു.

Advertisment

publive-image

പ്രവാസികളുടെ തിരിച്ചുവരവുമായി അടിക്കടി നിലപാടുകൾ മാറ്റുന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ പ്രാവാസലോകത്തു ഉണ്ടാക്കിയ അനിശ്ചിതത്വം വളരെ വലുതാണ്. സംസ്ഥാനത്തിന് രൂപവും ഭാവവും നൽകിയ പ്രവാസി ഒരു സന്നിഗ്ദ്ധ ഘട്ടത്തിൽ തിരിച്ചുവരാൻ തയ്യാറാകുമ്പോൾ

ഈ നിഷേധാത്മക നിലപാടുകൾ വേദനാജനകമാണെന്ന് ഐ ഒ സി മിഡിൽ ഈസ്റ്റ് കൺവീനർ

മൻസൂർ പള്ളൂർ വ്യക്തമാക്കി.

നേരത്തെ ദുബായിൽ വെച്ചു നടത്തിയ പ്രഖ്യാപനത്തിൽ തൊഴിൽ നഷ്ടപ്പെട്ട് വരുന്ന പ്രവാസിക്ക് ആശ്വാസമായി ആറു മാസം ശമ്പളം നൽകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ തൊഴിൽ നഷ്ടപ്പെട്ട് കേരളത്തിലേക്ക് വരുന്ന സാധാരണക്കാർക്ക് ശമ്പളം പോയിട്ട് വിമാന ടിക്കറ്റോ നൽകുന്നില്ലെന്ന് മാത്രമല്ല അവർക്ക്  ക്വറന്റൈൻ സംവിധാനം ഏർപ്പെടുത്തുന്നതിന് പണം ഈടാക്കുമെന്ന പ്രഖ്യാപനം പ്രവാസികളെ അങ്ങേയറ്റം അവഹേളിക്കുന്ന നിലപാടായിപ്പോയി .

തങ്ങൾക്ക് വണ്ടിക്കൂലി കൊടുക്കാൻ പണമില്ലാത്തതിനാലാണ് അന്യദേശ തൊഴിലാളികൾ കാൽനടയായി ഗ്രാമങ്ങളിലേക്ക് പോകാൻ തീരുമാനിച്ചത്.എന്നാൽ ആ ഒരു സാധ്യത പോലും ഇല്ലാത്തതിനാലാണ് ലക്ഷക്കണക്കിന് മലയാളികൾ ഗൾഫ് രാജ്യങ്ങളിൽ നിന്നും മറ്റും യാത്ര ചെയ്യാനുള്ള ഊഴം കാത്ത് കിടക്കുന്നത്.

കടം വാങ്ങിയോ നാട്ടിൽ നിന്ന് പണം വരുത്തിയോ പ്രവാസി സംഘടനകളുടെയും മറ്റ് ഉദാര

മനസ്കരുടെയും സഹായം കൊണ്ടുമൊക്കെയാണ് തൊഴിൽ നഷ്ടപ്പെട്ട പ്രവാസി ടിക്കറ്റ്

എടുക്കുന്നതെന്ന് കേരള മുഖ്യമന്ത്രിക്ക് അറിയാത്തതാണോ എന്ന് മൻസൂർ പള്ളൂർ ചോദിച്ചു.

ദരിദ്ര നാരയണൻന്മാരായി മടങ്ങുന്ന പ്രവാസിയുടെ കീറിയ കീശതപ്പി അവസാനത്തെ

ഓട്ടക്കാലണയും സ്വന്തമാക്കികളയാം എന്ന നിലപാട് തികച്ചും പൊറുക്കാൻ പറ്റാത്ത മഹാപരാധം

ആണെന്ന് ഐ ഒ സി മിഡിൽ ഈസ്റ്റ് കൺവീനർ പുറത്തിറക്കിയ പ്രതിഷേധക്കുറിപ്പിൽ

വ്യക്തമാക്കി.

Advertisment