Advertisment

ഐഎഫ്‍എഫ്‍കെ: മത്സരവിഭാഗത്തിലേക്കുള്ള മലയാള ചിത്രങ്ങള്‍ പ്രഖ്യാപിച്ചു

author-image
ഫിലിം ഡസ്ക്
New Update

കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലേക്കുള്ള മലയാള ചിത്രങ്ങള്‍ പ്രഖ്യാപിച്ചു. സക്കരിയ സംവിധാനം ചെയ്‍ത സുഡാനി ഫ്രം നൈജീരിയ, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‍ത ഈ മ യൌ എന്നീ ചിത്രങ്ങളാണ് തെരഞ്ഞെടുത്തത്.

മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് 12 സിനിമകളും തെരഞ്ഞെടുത്തിട്ടുണ്ട്. ഓത്ത്, പറവ, ഭയാനകം, ഉടലാഴം, മായാനദി, ബിലാത്തിക്കുഴല്‍, പ്രതിഭാസം, ഈട, കോട്ടയം. ഹ്യൂമൻസ് ഓഫ് സംവണ്‍, സ്ലീപ്‍ലെസ്സ്‍ലി യുവേഴ്‍സ്, ആവേ മരിയ എന്നീ ചിത്രങ്ങളാണ് തെരഞ്ഞെടുത്തത്. സിബി മലയില്‍ ചെയര്‍മാനും ജോര്‍ജ് കിത്തു, ഫാറൂഖ് അബ്‍ദുള്‍ റഹ്‍മാൻ, ഡോ. ടി അനിത കുമാരി, ഡോ. മോഹനകൃഷ്‍ണൻ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. 14 ചിത്രങ്ങളില്‍ 10 എണ്ണവും നവാഗത സംവിധായകരുടേതാണ്. ഡെലിഗേറ്റ് രജിസ്‍ട്രേഷൻ അടുത്തമാസം ഒന്നു മുതല്‍ തുടങ്ങും.

Advertisment