Advertisment

23-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: സംവിധായകനുള്ള രജത ചകോരം ലിജോ ജോസ് പെല്ലിശേരിക്ക്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: 23-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സംവിധായകനുള്ള രജത ചകോരം ലിജോ ജോസ് പെല്ലിശേരിക്ക്. ഈ.മ.യൗ എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് ബഹുമതി.

publive-image

മറ്റു പുരസ്‌കാരങ്ങള്‍: സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം - സൌമ്യാനന്ദ സാഹി, ഛായാഗ്രാഹകന്‍ - ടേക്കിങ് ദ ഹോഴ്‌സ് ടു ഈറ്റ് ജലേബീസ്. പ്രത്യേക ജൂറി പരാമര്‍ശം - സിനിമ - ദ സൈലന്‍സ് (പോര്‍ച്ചുഗീസ്). രജത ചകോരം - നവാഗത സംവിധായിക - അനാമിക ഹക്‌സര്‍ - ടേക്കിങ് ദ ഹോഴ്‌സ് ടു ഈറ്റ് ജലേബീസ് (ചിത്രം). സുവര്‍ണ ചകോരം - ഡാര്‍ക് റൂം (സിനിമ- ഇറാന്‍) - റൂഹല്ല ഹെജാസി (സംവിധായകന്‍). മികച്ച മലയാളം സിനിമക്കുള്ള FIPRESCI അവാര്‍ഡ് - സുഡാനി ഫ്രം നൈജീരിയ.

iffk
Advertisment