ഇഫ്ത്താർ സംഗമം നടത്തി.

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Tuesday, June 12, 2018

റിയാദ് : ഹോത്താ മലയാളീസ് @സൗദി അറേബ്യ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഹോത്താ ബനി തമീമിൽ അതിവിപുലമായ രീതിയിൽ ഇഫ്താർ സംഗമം നടത്തി.
ജാതി മത രാഷ്ട്രീയ സംഘടന വ്യത്യാസം ഇല്ലാതെ ഹോതയിലെ മുഴുവൻ മലയാളികളും ഒത്തുചേർന്നു സംഘടിപ്പിച്ച സമൂഹ നോമ്പ് തുറ വേറിട്ട ഒരു അനുഭവം ആയി മാറി.

ചടങ്ങിൽ സാമൂഹ്യ പ്രവർത്തകരായ ലത്തീഫ് തെച്ചി ഷാനവാസ്‌ രാമഞ്ചിറ. മൻസൂർ കാസർഗോഡ്. എന്നിവർ മുഖ്യാഥിതികൾ ആയിരുന്നു. പ്ലീസ് ഇന്ത്യ മീഡിയ കൺവീനർ ഷറഫു മണ്ണാർക്കാട് അധ്യക്ഷത  വഹിച്ച പരിപാടിയിൽ ലത്തീഫ് തെച്ചി മുഖ്യ പ്രഭാഷണം നടത്തി. സാജിദ് നന്ദി അറീച്ചു.

ഹോത്താ കെഎംസിസി സെക്രട്ടറി സാജിദ്. . ഐ സി ഫ് ഹോത്താ സെക്രട്ടറി അബ്ദുൽ അസീസ് കാസറഗോഡ്. കേളി സാംസ്‌കാരിക വേദി പ്രതിനിധി ബാബുരാജ്. അഷ്‌റഫ്‌ കാസർഗോഡ്. നൗഫൽ തുടങ്ങിയവർ നേതൃത്വം നൽകിയ പരിപാടിയിൽ ബഷീർ. മുസദിഖ് മലപ്പുറം.ജംഷീർ കണ്ണൂർ.മുഹ്സിൻ കണ്ണൂർ. മുസ്തഫ കണ്ണൂർ നിഷാദ് കോഴിക്കോട് ഇസ്മായിൽ തുടങ്ങി ജാതി മത രാഷ്ട്രീയ സംഘടന വ്യത്യാസമില്ലാതെ നാനാതുറകളില്‍ പെട്ടവര്‍  പരിപാടി വിജയിപ്പിക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്നു

×