Advertisment

പിന്നെയും ഭേദം ഐജി ശ്രീജിത്ത്‌ തന്നെ : ശബരിമലയിലെ സുരക്ഷാ ചുമതലയിലേയ്ക്ക് 14 മുതല്‍ വീണ്ടും ശ്രീജിത്ത്‌ എത്തുന്നത് ഏറ്റവും ശാന്തമായി പ്രശ്നങ്ങള്‍ നേരിട്ട ഓഫീസര്‍ എന്ന നിലയില്‍ !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ശബരിമലയിലെ സുരക്ഷാ ചുമതലയിലേയ്ക്ക് വീണ്ടും ഐ ജി എസ്.ശ്രീജിത്ത് എത്തുന്നു. ഡിസംബര്‍ 14 മുതല്‍ 29 വരെയുളള മൂന്നാം ഘട്ടത്തിന്‍റെ ചുമതലയുമായി ശ്രീജിത്ത്‌ വെള്ളിയാഴ്ച പമ്പയിലെത്തും.

ഇതുവരെ കൈകാര്യം ചെയ്തവരില്‍ ഏറ്റവും ശാന്തമായി പ്രശ്നങ്ങള്‍ നേരിട്ട ഓഫീസര്‍ എന്ന നിലയിലാണ് ശ്രീജിത്ത്‌ വീണ്ടും പമ്പയിലെത്തുക . കറകളഞ്ഞ അയ്യപ്പ ഭക്തനെന്നതും ഒപ്പം സര്‍ക്കാരിന്റെ വിശ്വസ്തനെന്നതും ശ്രീജിത്തിനെ തെരഞ്ഞെടുക്കാന്‍ കാരണമായി. ആക്റ്റിവിസ്റ്റ് രഹ്നാ ഫാത്തിമ മലചവിട്ടാന്‍ ശ്രമിച്ച സംഭവത്തിനു ശേഷം ശ്രീജിത്ത്‌ സന്നിധാനത്തെത്തി കരഞ്ഞ് പ്രാര്‍ഥിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വൈറലായിരുന്നു .

publive-image

മൂന്നാം ഘട്ടത്തില്‍ 4,026 പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടാകും. ഇവരില്‍ 230 പേര്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്. 389 എസ്ഐമാരും 90 സിഐമാരും 29 ഡിവൈഎസ്പിമാരും ഡ്യൂട്ടിയിലുണ്ടാകും.

publive-image

ഡിസംബര്‍ 29 മുതല്‍ ജനുവരി 16 വരെയുളള നാലാം ഘട്ടത്തില്‍ 4,383 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ഇവരില്‍ 230 പേര്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്. കൂടാതെ 400 എസ്ഐമാരും 95 സിഐമാരും. നിലയ്ക്കല്‍, വടശേരിക്കര, എരുമേലി എന്നിവിടങ്ങളിലെ സുരക്ഷാ മേല്‍നോട്ടം ഇന്റലിജന്‍സ് ഡിഐജി എസ്.സുരേന്ദ്രനാണ്.

publive-image

സന്നിധാനത്ത് കോഴിക്കോട് റൂറല്‍ ഡിസിപി ജി.ജയ്‌ദേവ് ഐപിഎസും, ക്രൈംബ്രാഞ്ച് എസ്പി പി.ബി.രാജീവുമാണ് പൊലീസ് കണ്‍ട്രോളര്‍മാര്‍. പമ്പയില്‍ കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍ ഐപിഎസ്, ക്രൈംബ്രാഞ്ച് എസ്പി ഷാജി സുഗതന്‍.

publive-image

നിലയ്ക്കലില്‍ എറണാകുളം റൂറല്‍ പൊലീസ് മേധാവി രാഹുല്‍ ആര്‍.നായര്‍, ക്രൈംബ്രാഞ്ച് എസ്പി ആര്‍. മഹേഷ്. എരുമേലിയില്‍ എസ്പി റജി ജേക്കബ്, എസ്പി ജയനാഥ് ഐപിഎസ് എന്നിവര്‍ സുരക്ഷാചുമതല വഹിക്കും.

sabarimala
Advertisment