Advertisment

പ്രായം വെറും പത്തൊമ്പത് ! ഫ്രഞ്ച് ഓപ്പണില്‍ കിരീടം ചൂടി ഇഗ സ്വിയാറ്റെക്ക്‌

New Update

publive-image

പാരീസ്: ഇഗ സ്വിയാറ്റെക്കിന് (19) ഫ്രഞ്ച് ഓപ്പണ്‍ കിരീടം. ഫൈനലില്‍ അമേരിക്കയുടെ സോഫിയ കെനിനെയാണ് പോളണ്ടിന്റെ ഈ കൗമാരതാരം തോല്‍പ്പിച്ചത്. സോഫിയയെ 6-4, 6-1ന് തോല്‍പ്പിച്ചാണ് ഇഗ കന്നിക്കിരീടം ചൂടിയത്.

ഇഗ കളിയുടെ സര്‍വ മേഖലയിലും സോഫിയയേക്കാള്‍ മുന്‍പന്തിയിലായിരുന്നു. ഈ വിജയത്തോടെ ആദ്യമായി ഗ്രാന്‍ഡ്സ്ലാം നേടുന്ന പോളിഷ് വനിതാതാരം എന്ന റെക്കോഡ് ഇഗ സ്വന്തമാക്കി.

Advertisment