Advertisment

വയനാട്ടില്‍ നിന്നു നെയ്യാര്‍ ഡാമിലേക്കു കൊണ്ടുവന്ന കടുവ കൂട്ടില്‍ നിന്നു രക്ഷപ്പെട്ടു; നെയ്യാറില്‍ ഭീതി

New Update

തിരുവനന്തപുരം: വയനാട്ടില്‍ നിന്നു നെയ്യാര്‍ ഡാമിലേക്കു കൊണ്ടുവന്ന കടുവ കൂട്ടില്‍നിന്നു രക്ഷപ്പെട്ടു. നെയ്യാര്‍ സിംഹ സഫാരി പാര്‍ക്കിലെ കൂട്ടില്‍നിന്നാണ് കടുവ രക്ഷപ്പെട്ടത്.

Advertisment

publive-image

കടുവയെ കണ്ടെത്താന്‍ ഊര്‍ജിതമായ തിരച്ചില്‍ തുടങ്ങിയതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. കടുവ ജനവാസ മേഖലയിലേക്കു പ്രവേശിച്ചിട്ടില്ലെന്നാണ് നിഗമനം.

വയനാട് ജില്ലയിലെ ചീയമ്പം പ്രദേശത്ത് ഭീതിവിടര്‍ത്തിയ കടുവയെ കഴിഞ്ഞ ദിവസമായി പിടികൂടി നെയ്യാറില്‍ എത്തിച്ചത്. രണ്ടു മാസത്തോളം ചീയമ്പം പ്രദേശത്ത് വളര്‍ത്ത് മൃഗങ്ങളെ കൊന്നൊടുക്കിയ ഒന്‍പതു വയസ്സുള്ള കടുവ ഇക്കഴിഞ്ഞ 25 നാണ് വനപാലകരുടെ കൂട്ടിലായത്.

tiger
Advertisment