Advertisment

ആറു മണിക്കൂറിനുള്ളില്‍ പരിശോധനാഫലം; ഡല്‍ഹി വിമാനത്താവളത്തില്‍ കൊവിഡ് പരിശോധനാ ലാബ് വരുന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: ആറു മണിക്കൂറിനകം പരിശോധനാഫലം നല്‍കുന്ന കൊവിഡ് പരിശോഝനാ ലാബ് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വരുന്നു. സെപ്തംബര്‍ പകുതിയോടെ ലാബ് പ്രവര്‍ത്തിച്ച് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ലാബ് പ്രയോജനപ്പെടും. ലാബില്‍ നടത്തുന്ന പരിശോധനാ ഫലം പോസിറ്റീവായാല്‍ ഐസിഎംആറിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള നടപടികള്‍ ആരംഭിക്കും. ഫലം നെഗറ്റീവായാല്‍ അവര്‍ക്ക് സ്വതന്ത്രമായി എവിടേക്കും പോകാന്‍ സാധിക്കും.

അതേസമയം, ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുകയാണ്. പുതുതായി 2914 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 185220 ആയി.

വെള്ളിയാഴ്ച 13 മരണവും ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 4513 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1751 പേര്‍ ഡല്‍ഹിയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 161865 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 18842 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment