ഇന്ത്യൻ ഇസ്ലാഹി മദ്രസ സർഗ്ഗമേള സംഘടിപ്പിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Sunday, February 28, 2021

കുവൈറ്റ്: ഇന്ത്യൻ ഇസ്ലാഹി സെന്റർ മദ്രസ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ മദ്രസ സർഗ്ഗമേള വൻവിജയമായി. വെള്ളിയാഴ്ച രാവിലെ 7 :30 മുതൽ വൈകിട്ട് 7 :30 വരെ നടന്ന പരിപാടിയിൽ 100 ലധികം കുട്ടികൾ 36 ഇനങ്ങളിലായി 4 വിഭാഗങ്ങളിലായി മത്സരിച്ചു .

സീനിയർ കാറ്റഗറി ചാമ്പ്യൻ (റാണിയ ഹംസ), ജൂനിയർ കാറ്റഗറി ചാമ്പ്യൻ (മർവ അബ്‌ദുറഹ്‌മാൻ ), സബ്‌ജൂനിയർ കാറ്റഗറി ചാമ്പ്യൻ (റീയ ജാഫർ ), കിഡ്സ് കാറ്റഗറി ചാമ്പ്യൻ (അംറിന ബിൻസീർ , ഹസ്സൻ മുഹ്‌സിൻ ) എന്നിവരാണ് . വിവിധ ഇനങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും സെർട്ടിഫിക്കറ്റും പിന്നീട് വിതരണം ചെയ്യും.

വൈകിട്ട് നടന്ന പരിപാടി ഐ ഐ സി പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ ഉത്ഘാടനം ചെയ്‌തു . എം ഇ എസ് പ്രസിഡന്റ് മുഹമ്മദ് റാഫി, ഫ്രൈഡേ ഫോറം പ്രസിഡന്റ് മുഹമ്മദ് ഷബീർ എന്നിവർ ആശംസകൾ നേർന്നു. വിദ്യാഭ്യാസ സെക്രെട്ടറി അനസ് മുഹമ്മദ് അധ്യക്ഷനായിരുന്നു.

ഐ ഐ സി മദ്രസ പ്രിൻസിപ്പൽ അബൂബക്കർ സിദ്ധീഖ് മദനി, ഐ ഐ സി ജനറൽ സെക്രട്ടറി അയ്യൂബ് ഖാൻ, ഓർഗനൈസഷൻ സെക്രട്ടറി അസീസ് സലഫി, സോഷ്യൽ വെൽഫെയർ സെക്രട്ടറി അബ്ദുറഹ്മാൻ, പ്രോഗ്രാം കൺവീനർ ബിൻസീർ എന്നിവർ സംസാരിച്ചു.

×