Advertisment

ഐ ഐ സി എഫ് "മധുരവം" വെള്ളിയാഴ്ച , കോട്ടക്കൽ മധു മുഖ്യഅതിഥി.

author-image
admin
Updated On
New Update

റിയാദ്:  ഇന്റർനാഷണൽ ഇന്ത്യൻ കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന മധുരവം റിയാദില്‍ നടക്കും കഥകളി സംഗീതത്തിലെ ഗാന ഗന്ധർവ്വൻ കോട്ടക്കൽ മധു .മധുവിനോടൊപ്പം പാടുന്നതിന് പ്രശസ്ത കഥകളി സംഗീതജ്ഞൻ നെടുമ്പുള്ളി റാംമോഹൻ, കോട്ടക്കൽ പ്രസാദ് (ചെണ്ട , ഇടക്ക),കോട്ടക്കൽ രവീന്ദ്രൻ (മദ്ദളം) എന്നിവരും പങ്കെടുക്കുമെന്ന് സംഘാടകര്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .

Advertisment

publive-image

ഇന്റർനാഷണൽ ഇന്ത്യൻ കൾച്ചറൽ ഫോറം പ്രവര്‍ത്തകര്‍ റിയാദില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു 

ഈ വരുന്ന വെള്ളിയാഴ്ച, (നവംബർ 23) വൈകുന്നേരം 6.30 മുതല്‍ എക്സിറ്റ് 16 ലുള്ള ഇസ്ത്രഹയില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സൗദി അറേബ്യയിൽ ഇതാദ്യമായാണ് കഥകളിപദ കച്ചേരി സംഘടിപ്പിക്കുന്നത്. കലയെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകള്‍ സംഘടിച്ച് ഇന്റർനാഷണൽ ഇന്ത്യൻ കൾച്ചറൽ ഫോറം എന്ന സംഘടനക്ക് രൂപം നല്‍കി ആ ബാനറില്‍ ആദ്യമായി സംഘിപ്പിക്കുന്ന പരിപാടിയാണ് മധുരവം. കേരളത്തിന്‍റെ തനതായ കലയെ പ്രവാസലോകത്തെ പുതുതലമുറയ്ക്ക് പരിചയപെടുത്തുകയും അത്തരം കലകളില്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കി പ്രവര്‍ത്തികുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും സംഘാടകര്‍ പറഞ്ഞു.

കോട്ടക്കൽ മധു ആകാശവാണിയുടെ എ ഗ്രേഡ് ആർട്ടിസ്റ്റായ ഇദ്ദേഹം വാനപ്രസ്ഥം, ആനന്ദഭൈരവി തുടങ്ങിയ നിരവധി സിനിമകളിൾക്കുവേണ്ടിയും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരത്തിന് പുറമെ വെണ്മണി ഹരിദാസ് പുരസ്കാരം, കലാമണ്ഡലം ഹൈദരാലി പുരസ്കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾക്ക് അർഹനായി.ട്ടുണ്ട് .

publive-image

നെടുമ്പള്ളി രാം മോഹൻ ആകാശവാണിയിലും ദൂരദർശനിലും എ ഗ്രേഡ് ആർട്ടിസ്റ്റാണ്. കളിയച്ഛൻ എന്ന സിനിമയ്ക്കുവേണ്ടി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കൂടാതെ നിരവധി വിദേശരാജ്യങ്ങളിൽ കഥകളി അവതരിപ്പിച്ചിട്ടുണ്ട്. കുണ്ടൂർകുന്ന് ഹൈസ്കൂളിൽ ഗണിതശാസ്ത്രാധ്യാപകനായി ജോലി ചെയ്യുന്നു.

എം. രവീന്ദ്രൻ കേരള സംഗീത നാടക അക്കാദമി അവാർഡ്, കേരള കലാമണ്ഡലം അവാർഡ്, ജന്മനാടിന്റെ വീരശൃംഖല തുടങ്ങി നിരവധി പുരസ്കാരങ്ങൾക്ക് അർഹനായി. നിരവധി പാരീസ്, ജർമനി, ഇറ്റലി, സിംഗപ്പൂർ, ദുബായ് തുടങ്ങി നിരവധി വിദേശ രാജ്യങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

കോട്ടക്കൽ പ്രസാദ് കേരളത്തിനകത്തും പുറത്തും നിരവധി വിദേശരാജ്യങ്ങളിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഇരയിമ്മൻതമ്പി ഓമനത്തിങ്കൾ പുരസ്കാരം, കേരള കഥകളി സെന്റർ (കൊച്ചി) ന്റെ കലാമണ്ഡലം ചന്ദ്രമന്നാടിയാർ വാദ്യ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്ക്കര്ഹനായിട്ടുണ്ട്

വാര്‍ത്താസമ്മേളനത്തില്‍ പ്രദീപ്‌ മേനോന്‍ ,നിബു .പി/വര്‍ഗീസ്‌ , കൊച്ചുകൃഷ്ണന്‍, മനോജ്‌ നായര്‍ എന്നിവര്‍ പങ്കെടുത്തു.

publive-image

 

Advertisment