Advertisment

സി ബി എസ് ഇ ദേശീയ കായിക മീറ്റില്‍ മികച്ച വിജയം നേടിയ കുട്ടികളെ ഐ ഐ എസ് ആര്‍ ആദരിച്ചു

author-image
admin
Updated On
New Update

റിയാദ്: ദേശീയ തലത്തിൽ അഭിമാനകരമായ വിജയങ്ങൾ നേടിക്കൊടുത്തു കൊണ്ട് സി ബി എസ് ഇ വാർഷിക (2018-19)ദേശിയ മീറ്റിൽ മിന്നുന്ന നേട്ടം കൊയ്തെടുത്ത വിദ്യാർത്ഥികളെ ഇന്റർനാഷണൽ റിയാദ് ഇന്ത്യൻ സ്‌കൂൾ ആദരിച്ചു. വിദ്യാർത്ഥി കളുടെ മികച്ച കായിക ശേഷി റിയാദ് സ്‌കൂളിന് ഏറെ തിളക്കമാണ് സമ്മാനിച്ചത്. ഐ ഐ എസ് ആര്‍ ഓഡിറ്റൊറിയത്തില്‍ നടന്ന ചടങ്ങില്‍ സ്കൂള്‍ രക്ഷാധികാരികൂടിയായ അംബാസിഡര്‍ അഹമ്മദ്‌ ജാവേദ്‌ പങ്കെടുത്തു

Advertisment

publive-image

പ്രാര്‍ത്ഥനയോടുകൂടി സമാരംഭിച്ച അനുമോദന പരിപാടിയിൽ സ്‌കൂൾ ചെയര്മാൻ സഹാബ് ഹുസൈൻ സ്വാഗതം ആശംസിച്ചു. ദേശീയ തലത്തിൽ സ്‌കൂളിന് തിളങ്ങുന്ന പദവി നേടിക്കൊടുത്ത വിദ്യാർത്ഥികളുടെയും ബന്ധപ്പെട്ടവരുടെയും ഔൽസുക്യവും അദ്ദ്വാന വീര്യവും സ്‌കൂൾ ചരിത്രത്തിൽ ഇടം പിടിച്ചു കഴിഞ്ഞതായി സ്‌കൂൾ ചെയര്മാൻ സഹാബ് ഹുസൈൻ പറഞ്ഞു. പ്രിൻസിപ്പാൾ ഡോ. എസ് എം ഷൗക്കത്ത് പർവേസ് ആമുഖ പ്രസംഗം നിർവഹിച്ചു. വിദ്യാർത്ഥികളുടെ കായിക രംഗത്തെ മികവിന് റിയാദ് ഇന്ത്യൻ സ്‌കൂൾ അതിയായ പ്രാധാന്യം എല്ലായ്‌പോഴും കല്പിച്ചു പോരുന്നതായും വിദ്യാർത്ഥികൾ കൈവരിച്ച നേട്ടങ്ങളെ താമസംവിനാ ആദരിച്ചത് അതിനുള്ള ഒരു തെളിവാണെന്നും അദ്ദേഹം പറഞ്ഞു

publive-image

നേട്ടം അടിച്ചെടുത്ത വിദ്യാർത്ഥികൾക്കും ഫിസിക്കൽ വിഭാഗം അധ്യാപകർക്കും മുഖ്യാതിഥിയായ അംബാസഡർ അഹ്മദ് ജാവേദ് ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥി കളുടെയും പരിശീലകരുടെയും അർപ്പണ ബോധത്തോടെയുള്ള നിതാന്ത പരിശ്രമ ഫലമായി സ്‌കൂൾ ഒന്നടകം അഭിമാനം അണിയുകയാണെന്നു അംബാസഡർ പറഞ്ഞു. സത്യസന്ധതയും കഠിനാധ്വാനവും കൂടി ചേരുമ്പോഴാണ് വിജയങ്ങൾ കൊയ്തെടു ക്കാനാവുകയെന്നും അദ്ദേഹം ഉത്‌ബോധിപ്പിച്ചു. മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ഥികള്‍ക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കേറ്റും അംബാസിഡര്‍ കൈമാറി

publive-image

പ്രാര്‍ത്ഥനയോടുകൂടി സമാരംഭിച്ച അനുമോദന പരിപാടിയിൽ സ്‌കൂൾ ചെയര്മാൻ സഹാബ് ഹുസൈൻ സ്വാഗതം ആശംസിച്ചു. ദേശീയ തലത്തിൽ സ്‌കൂളിന് തിളങ്ങുന്ന പദവി നേടിക്കൊടുത്ത വിദ്യാർത്ഥികളുടെയും ബന്ധപ്പെട്ടവരുടെയും ഔൽസുക്യവും അദ്ദ്വാന വീര്യവും സ്‌കൂൾ ചരിത്രത്തിൽ ഇടം പിടിച്ചു കഴിഞ്ഞതായി സ്‌കൂൾ ചെയര്മാൻ സഹാബ് ഹുസൈൻ പറഞ്ഞു. പ്രിൻസിപ്പാൾ ഡോ. എസ് എം ഷൗക്കത്ത് പർവേസ് ആമുഖ പ്രസംഗം നിർവഹിച്ചു. വിദ്യാർത്ഥികളുടെ കായിക രംഗത്തെ മികവിന് റിയാദ് ഇന്ത്യൻ സ്‌കൂൾ അതിയായ പ്രാധാന്യം എല്ലായ്‌പോഴും കല്പിച്ചു പോരുന്നതായും വിദ്യാർത്ഥികൾ കൈവരിച്ച നേട്ടങ്ങളെ താമസംവിനാ ആദരിച്ചത് അതിനുള്ള ഒരു തെളിവാണെന്നും അദ്ദേഹം പറഞ്ഞു

publive-image

publive-image

സ്കൂള്‍ അങ്കണത്തില്‍ ഒരുക്കിയ ആകർഷകമായ ബാനർ പ്രകാശനം അംബാസിഡര്‍ അഹമ്മദ്‌ ജാവേദ്‌ നിര്‍വഹിച്ചു വിദ്യാർത്ഥികളുടെ പ്രകടനത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ടും വിശിഷ്ട വ്യക്തികൾക്ക് ആദരവ് അർപ്പിച്ചു കൊണ്ടുമുള്ള ബാൻഡ് വാദ്യങ്ങളും പരിപാടിയെ ശ്രദ്ധേയമാക്കി.

publive-image

സ്കൂളില്‍ നിന്ന് പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കിയ അമാനുറഹ്മാൻ (ടേബിൾ ടെന്നീസിലെ തിളങ്ങും താരം, വ്യക്തിഗത ചാമ്പ്യൻഷിപ്പിൽ സ്വർണം കരസ്ഥമാക്കി..... കൗസല്യ വേൾഡ് സ്‌കൂൾ - നോയിഡ, യു പി ... തെലങ്കാന സംസ്ഥാനത്തെ രണ്ടാം റാങ്ക് കളിക്കാരനാണ് മുഹമ്മദ് ഹബീബ് ( മികച്ച കായികതാരം, … കർണാടകയിൽ നടന്ന സി ബി എസ ഇ ദേശീയ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്,, 800 മീറ്റർ ഓട്ടത്തിൽ വെള്ളി നേടി) സിദ്ധാർഥ് രാജേഷ് (മികച്ച ടേബിൾ ടെന്നീസ് താരം.... മിക്സഡ് ഡബിൾസിൽ വെങ്കലം നേടി ..... കൗസല്യ വേൾഡ് സ്‌കൂൾ - നോയിഡ, യു പി) എന്നിവര്‍ മികച്ച വിജയമാണ് സ്കൂളിന് സമ്മാനിച്ചത്.

publive-image

കായിക രംഗത്തു കൈവരിച്ച മിന്നും നേട്ടത്തോടെ, കാൽ ലക്ഷം സി ബി എസ് ഇ സ്‌കൂളുകളിൽക്കിടയിൽ തലയെടുപ്പോടെയാണ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ റിയാദ് ദേശീയ തലത്തിൽ നിലനില്കുന്നതെന്നു ആശംസാ പ്രസംഗം നടത്തിയ ഗേൾസ് വിഭാഗം പ്രിൻസിപ്പാൾ അസ്മാ ഷാ പറഞ്ഞു. കായിക വിജയങ്ങൾ കൂടുതൽ നേട്ടങ്ങളിലേയ്ക്ക് എത്തിക്കാനുള്ള മത്സര ബുദ്ധി വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാവര്ക്കും പ്രദാനം ചെയ്യുന്നതായും അവര്‍ പറഞ്ഞു .

publive-image publive-image

ഐ ഐ എസ് ആര്‍ ഹെഡ്‌മിസ്ട്രസ് മൈമൂന അബ്ബാസിന്‍റെ സെക്ഷനില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് വിജയം കരസ്ഥമാക്കിയ എല്ലാ വിദ്യാര്‍ഥികളും വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ മുക്തകണ്ടം പ്രശംസിക്കുന്നുവെന്നും മൈമൂന അബ്ബാസ്‌ പറഞ്ഞു .വൈസ് പ്രിൻസിപ്പാൾ (അക്കാദമിക്) മീരാ റഹ്‌മാൻ കൃതജ്ഞത രേഖപ്പെടുത്തി. .

Advertisment