Advertisment

മമ്മൂട്ടി ആരാധകരുടെ കഥ പറഞ്ഞ് ‘ഇക്കയുടെ ശകടം’ ടീസർ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

താരങ്ങളുടെ ആരാധകരുടെ കഥപറയുന്ന ചിത്രങ്ങൾ മുമ്പും ഇറങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ് മമ്മൂട്ടി ആരാധകരുടെ കഥപറയുന്ന പുതിയ ചിത്രം ഇക്കയുടെ ശകടം. ചിത്രത്തിന്റെ ടീസറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

പ്രിൻസ് അവറാച്ചൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ അപ്പാനി ശരതും ഡി ജെ തൊമ്മിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അഭിനിയിക്കുണ്ട്. കോമഡി ഫാന്റസി ത്രില്ലര്‍ ഗണത്തിൽപ്പെടുന്ന ചിത്രമാണ് ഇക്കയുടെ ശകടമെന്നാണ് സൂചന. പോപ്പസ് സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്.

Advertisment