Advertisment

അ​മേ​രി​ക്ക​ന്‍ കോ​ണ്‍​ഗ്ര​സി​ലെ ര​ണ്ടു മു​സ്‌​ലിം വ​നി​താ അം​ഗ​ങ്ങ​ള്‍​ക്ക് ഇ​സ്ര​യേ​ല്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​ന് വി​ല​ക്ക്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ന്‍ കോ​ണ്‍​ഗ്ര​സി​ലെ ര​ണ്ടു മു​സ്‌​ലിം വ​നി​താ അം​ഗ​ങ്ങ​ള്‍​ക്ക് ഇ​സ്ര​യേ​ല്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​ന് വി​ല​ക്ക്. ഡെ​മോ​ക്രാ​റ്റി​ക് പ്ര​തി​നി​ധി​ക​ളാ​യ റാ​ഷി​ദ ത്ലൈ​ബ്, ഇ​ല്‍​ഹാ​ന്‍ ഒ​മ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് വി​ല​ക്ക്. ഇ​വ​ര്‍ അ​ടു​ത്ത​യാ​ഴ്ച വെ​സ്റ്റ് ബാ​ങ്കും കി​ഴ​ക്ക​ന്‍ ജ​റു​സ​ലേ​മും സ​ന്ദ​ര്‍​ശി​ക്കാ​നി​രി​ക്കെ​യാ​ണ് ന​ട​പ​ടി.

publive-image

യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നാ​ണ് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ട്രം​പി​ന്‍റെ കു​ടി​യേ​റ്റ​നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രെ​യും വം​ശീ​യ​പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ​യും ഇ​വ​ര്‍‌ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നു. പ​ല​സ്തീ​ന്‍ ന​യ​ത്തെ നി​ര​ന്ത​ര​മാ​യി വി​മ​ര്‍​ശി​ച്ച​തി​ന് ‌പി​ന്നാ​ലെ ര​ണ്ടു ഡെ​മോ​ക്രാ​റ്റി​ക് അം​ഗ​ങ്ങ​ളെ വി​ല​ക്കാ​ന്‍ ട്രം​പ് ഇ​സ്ര​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു​വി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​സ്ര​യേ​ലി​നെ​തി​രാ​യ ബ​ഹി​ഷ്‌​ക​ര​ണ മു​ന്നേ​റ്റ​ങ്ങ​ളെ പ​ല​സ്തീ​ന്‍ വം​ശ​ജ​യാ​യ റാ​ഷി​ദ​യും സൊ​മാ​ലി​യ​യി​ല്‍ ജ​നി​ച്ച ഇ​ല്‍​ഹാ​നും പി​ന്തു​ണ​യ്ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്ക് പി​ന്തു​ണ ന​ല്‍​കു​ന്ന​വ​രെ രാ​ജ്യം സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​ല്‍ നി​ന്ന് വി​ല​ക്കാ​ന്‍ ഇ​സ്രാ​യേ​ല്‍ നി​യ​മം അ​നു​വ​ദി​ക്കു​ന്നു. ഇ​സ്ര​യേ​ലി​നെ​യും ജൂ​ത​രേ​യും എ​തി​ര്‍​ക്കു​ന്ന ഇ​വ​ര്‍​ക്ക് സ​ന്ദ​ര്‍​ശ​നാ​നു​മ​തി ന​ല്‍​ക​രു​തെ​ന്ന് ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Advertisment