Advertisment

ഭർത്താവിന്റെ സഹോദരനുമായി അവിഹിത ബന്ധം ; ഇരുപത്തിയഞ്ചുകാരിയെ തലമുണ്ഡനം ചെയ്ത് ഗ്രാമത്തിലൂടെ നടത്തിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ബാലസോർ: ഭർത്താവിന്റെ സഹോദരനുമായി അവിഹിത ബന്ധത്തിൽ ഏർപ്പെട്ട ഇരുപത്തിയഞ്ചുകാരിയെ

തലമുണ്ഡനം ചെയ്ത് ഗ്രാമത്തിലൂടെ നടത്തിച്ചു.

Advertisment

publive-image

ഒഡിഷയിലെ ബലസോർ ജില്ലയിലെ സനകലിയപഡ ഗ്രാമത്തിലാണ് സംഭവം. യുവതിയുടെ അച്ഛന്റെ പരാതിയെ തുടർന്ന് ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ രണ്ട് പേർ സ്ത്രീകളും മറ്റുള്ളവർ പുരുഷന്മാരുമാണ്.

ബുധനാഴ്ച രാത്രി നീലഗിരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. തലമുണ്ഡനം ചെയ്ത് ഗ്രാമത്തിലൂടെ നടത്തിച്ച ശേഷം യുവതിയെ സമീപത്തെ വനത്തിൽ കൊണ്ടുപോയി ഇവിടെ ഉപേക്ഷിക്കുകയും ചെയ്തു. കുറ്റാപിതരെല്ലാം യുവതിയുടെ ബന്ധുക്കളാണ്.

Advertisment