Advertisment

സ്വകാര്യബസ് യാത്രക്കിടെ ജീവനക്കാരുടെ ഒത്താശയോടെ മദ്യപിച്ചെത്തിയ യുവാവ് അപമര്യാ​ദയായി പെരുമാറി; യുവതി മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സ്വകാര്യ ബസ് യാത്രക്കിടെ യുവതിയോട് മദ്യപിച്ചെത്തിയ യുവാവ് അപമര്യാദയായി പെരുമാറിയതായി പരാതി.തൃപ്രയാര്‍ സ്വദേശിനിയും തിരുവനന്തപുരം ലോ കോളേജ് വിദ്യാര്‍ഥിയുമായ യുവതിയാണ് പരാതിയുമായി രം​ഗത്ത് എത്തിയിരിക്കുന്നത്.

Advertisment

publive-image

കഴിഞ്ഞ ഞായറാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത് തിരുവനന്തപുരത്തു നിന്ന് പി.ജി.ട്രാവല്‍സ് എന്ന ബസില്‍ യുവതി യാത്ര പുറപ്പെട്ടത്. എന്നാല്‍ ആലപ്പുഴയില്‍ നിന്ന് കയറിയ യുവാവ് യുവതിക്ക് സമീപം ഇരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായിയുവതി ആരോപിക്കുന്നു. നിരവധി തവണ ശല്യംചെയ്തതോടെ വിവരം ബസ് ജീവനക്കാരെ അറിയിച്ചെങ്കിലും അവര്‍ ഇടപെട്ടില്ല.

പിന്നീട് ഇയാളെ മറ്റൊരു സീറ്റിലേയ്ക്ക്മാറ്റിയിരുത്തിയിട്ടും ശല്യം തുടരുകയായിരുന്നു. ഒടുവില്‍ ബസിലെ മറ്റൊരു യാത്രക്കാരന്‍ ഇടപെട്ട് ഇയാളെ ബസില്‍ നിന്ന് ഇറക്കിവിടുകയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. സംഭവത്തെ തുടര്‍ന്ന് യുവതി മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്.

മുന്‍കൂട്ടി ബുക്ക് ചെയ്തുള്ള യാത്രയില്‍ വഴിയില്‍ നിന്ന് യാത്രക്കാരെ കയറ്റുന്നതിനും സ്ത്രീകളടക്കമുള്ളവരുടെ സുരക്ഷ ഉറപ്പുവരുത്താത്തതിനുമെതിരെ നടപടി വേണമെന്നുമാണ് യുവതിയുടെ ആവശ്യം.

സംഭവത്തില്‍ വീഴ്ച പരിശോധിക്കുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും പി.ജി.ട്രാവല്‍ അധികൃതര്‍ വ്യക്തമാക്കി.

young lady complaint
Advertisment