Advertisment

മലമ്പുഴ ഡാമിനകത്ത് അനധികൃത നിർമ്മാണവും ജലമലിനീകരണവും !

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

മലമ്പുഴ: നിയമങ്ങൾ കാറ്റിൽ പറത്തി അനധികൃതമായി മലമ്പുഴ ഡാം റിസർവോയറിൽ സിനിമാ ഷൂട്ടിങ്ങിനായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ പൊതുപ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമായ റൈയ്മൻറ് ആൻറണി ജലസേചന വകുപ്പു മന്ത്രി, പാലക്കാട് ജില്ല കലക്ടർ എന്നിവർക്ക് പരാതി നൽകി.

തെക്കേമലമ്പുഴ ഭാഗത്തു നിന്നും റിസർവോയറിലേക്ക് ഇറങ്ങുന്ന ഭാഗത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഡാമിലേക്ക് രണ്ടു പുഴകളിൽ നിന്നും വെള്ളം ഒഴുകി വരുന്ന ഭാഗത്താണ് 36 ലോഡ് അനധീകൃതവേയ്സ്റ്റ് മണ്ണിറക്കി സിനിമാ റോഡ് നിർമ്മിച്ചിരിക്കുന്നത്.

ഡാമിൻ്റെ നിശ്ചിത ചുറ്റളവിൽ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്ന പരിസ്ഥിതി നിയമം നിലനിൽക്കെയാണു് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്. മാത്രമല്ല നിർമ്മാണ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന നൂറ്റമ്പതോളം തൊഴിലാളികൾ മലമൂത്ര വിസർജ്ജനവും കുളിയും വസ്ത്രം കഴുകലുമെല്ലാം റിസർവോയറിൽ തന്നെയാണെന്ന് പരാതിയിൽ പറയുന്നു.

പ്ലാസ്റ്റിക്ക് നിരോധിത മേഖലയാണെങ്കിലും മദ്യകുപ്പികളും മറ്റു പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഇവിടെ നിറഞ്ഞു കിടക്കുകയാണ്. കാച്ച്മെൻറ് ഏരിയയാകുന്ന ഡാമിനുള്ളിൽ വളർത്തുമൃഗങ്ങളാകുന്ന പശു, പോത്ത്, ആട്, എരുമ, തുടങ്ങിയവ ഇറങ്ങി റിസർവോയറിലെ ജലം മലിനമാകാതിരിക്കാൻ മുൻ കലക്ടറുടെ ഭരണകാലത്ത് ഒരു കോടി 80 ലക്ഷം രൂപ മുടക്കി ഡാമിനുചുറ്റും കമ്പിവേലി കെട്ടി സുരക്ഷിതമാക്കാൻ തീരുമാനിച്ച് നടപ്പിലാക്കിയ ഉദ്യോഗസ്ഥർ - ഡാമിലെ ജലത്തെ പോലും മലിനമാക്കുന്ന പ്രവർത്തികൾക്ക് അനുമതി നൽകിയിരിക്കുന്നതെന്ന് റൈയ്മൻ്റ് ആൻ്റണി ആരോപിച്ചു.

കേന്ദ്ര-കേരള സർക്കാരുകളുടെ ഡിഫൻസ് റൂൾ ആക്ട് പിന്നെ എന്തിനാണെന്നു് റൈമൻറ് ആൻറണി ചോദിക്കുന്നു. നിർമ്മാണ സാമഗ്രികൾ എടുത്തു മാറ്റി പൂർവ്വസ്ഥിതിയിലാക്കണമെന്നും അദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടു.

മലമ്പുഴ ഡാമിലെ കുടിവെള്ള സ്രോതസ്സിനെ ആശ്രയിച്ച് ഒരു മുനിസിപ്പാലിറ്റിയും എട്ടു പഞ്ചായത്തുകളിലുമായി നാൽപത്തിയൊന്നു ലക്ഷത്തോളം കുടുബങ്ങളാണ് ജീവിക്കുന്നതെന്നു് ഡിഫൻസ് റൂൾ ആക്ടിൽ പറയുന്നത്. ഡാമിലെ ജലം മലിനമായാൽ ഇത്രയും കുടുംബങ്ങളിലെ ജനങ്ങൾക്ക് സാംക്രമിക രോഗങ്ങൾ വരാനും സാദ്ധ്യതയുള്ളതിനാൽ റിസർവോയറിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ നിരോധിക്കേണ്ടതാണെന്നും പരിസരവാസികളും ആവശ്യപ്പെട്ടു.

palakkad news
Advertisment