Advertisment

അനധികൃത സ്വത്ത് സമ്പാദന കേസ്; വി എസ് ശിവകുമാറിന്‍റെ കൂട്ടുപ്രതിയായ രാജേന്ദ്രന് വിദേശത്ത് പണമിടപാടുണ്ടെന്ന് വിജിലൻസ്

New Update

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വി എസ് ശിവകുമാറിന്‍റെ കൂട്ടുപ്രതിയായ രാജേന്ദ്രന് വിദേശത്ത് പണമിടപാടുണ്ടെന്ന് വിജിലൻസ്. രാജേന്ദ്രന്‍ 13 സ്ഥലങ്ങളിൽ ഭൂമി വാങ്ങിയതിന്‍റെ രേഖകള്‍ വിജിലൻസ് കണ്ടെത്തി. നാല് പ്രതികളുടെയും വീടുകളിൽ നടത്തിയ പരിശോധന റിപ്പോർട്ട് വിജിലൻസ് കോടതിയിൽ നൽകി.

publive-image

വി എസ് ശിവകുമാർ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ ഡ്രൈവറുടെയും രണ്ട് സുഹൃത്തുക്കളുടെയും ബിമാനിപ്പേരിൽ സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലൻസ് കേസ്. രണ്ടാം പ്രതിയായ രാജേന്ദ്രന്‍റെ വീട്ടിൽ ശാന്തിവിളയിലെ വീട്ടിൽ റെയ്ഡിൽ 72 രേഖകളാണ് കണ്ടെത്തിയത്. ഇതിൽ 13 സ്ഥലങ്ങളിൽ ഭൂമി വാങ്ങിയതിന്‍റെ രേഖകളും ആറ് പാസ്ബുക്കുകളും ഉൾപ്പെടുന്നു. രാജേന്ദ്രന് വിദേശത്ത് പണം ഇടപാടുണ്ടെന്ന് തെളിയിക്കുന്ന രേഖകളും കോടതിയിൽ നൽകിയിട്ടുണ്ട്.

Advertisment