അവര്‍ ആവര്‍ത്തിച്ചു കാണിച്ചത് എന്‍റെ അരക്കെട്ട്. ഞാനഭിനയിച്ചത് പണത്തിനുവേണ്ടി- ഇല്യാമയുടെ വെളിപ്പെടുത്തല്‍

ഫിലിം ഡസ്ക്
Friday, February 23, 2018

തെന്നിന്ത്യന്‍ സിനിമയ്ക്ക് സ്ത്രീകളുടെ അരക്കെട്ടിനോടുള്ള പ്രണയം വെളിപ്പെടുത്തുകയാണ് സ്വന്തം അനുഭവത്തിലൂടെ നടി ഇല്യാമ ഡി ക്രൂസ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇല്യാനയുടെ ഈ വെളിപ്പെടുത്തല്‍.

‘തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സിനിമ എന്താണെന്ന് പോലും എനിക്കറിയില്ലായിരുന്നു. ആദ്യ സിനിമയിലെ ആദ്യ ഷോട്ടില്‍ എന്റെ വയറില്‍ ഒരു വലിയ ശംഖ് വീഴുന്ന രംഗമുണ്ടായിരുന്നു. അതും സ്ലോ മോഷനില്‍.

എന്തിനാണിങ്ങനെ ചെയ്യുന്നത് എന്ന് ഞാന്‍ സംവിധായകനോട് ചോദിച്ചു. അത് കാണാന്‍ മനോഹരമായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാന്‍ അത്ഭുതപ്പെട്ടുപോയി..ശരിക്കും?

പക്ഷെ എങ്ങനെ എന്ത് കൊണ്ട്  എന്ന് ഒരു രൂപവുമുണ്ടായില്ല. എന്നാല്‍ ഓരോ തവണയും അതാവര്‍ത്തിക്കുമ്പോള്‍ എന്നോട് പറയാറുണ്ടായിരുന്നു…

 

നിനക്ക് വളരെ ഭംഗിയുള്ള അരക്കെട്ടാണുള്ളത് വളരെ ആകര്‍ഷകമാണ് അത് കാണാന്‍ മാത്രമല്ല സ്‌ത്രൈണതയുടെ പൂര്‍ണ്ണതയാണെന്നും പറയാറുണ്ട്. പക്ഷെ എനിക്ക് സത്യത്തില്‍ മനസിലായില്ല എന്താണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന്. ഇല്യാന പറഞ്ഞു.

ഇന്ത്യന്‍ സ്ത്രീകളുടെ സൗന്ദര്യമായി അവര്‍ അതിനെ കാണുമ്പോള്‍ എനിക്കത് വെറും രംഗങ്ങള്‍ മാത്രമായിരുന്നു. എങ്ങനെയെങ്കിലും ആ രംഗങ്ങള്‍ എടുത്ത് തീര്‍ക്കണമെന്ന് മാത്രമേ എനിക്കുണ്ടായിരുന്നുള്ളു.

എന്റെ അരക്കെട്ടിനെ മാത്രം ചുറ്റിപറ്റി നിരവധി രംഗങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരുപാടാകുമ്പോള്‍ അതസഹ്യമാകാറുണ്ട്. ഞാന്‍ അതില്‍ അത്ര കംഫര്‍ട്ടബിള്‍ ആയിരുന്നില്ലെങ്കില്‍ പോലും എങ്ങനെയൊക്കെയോ അതെല്ലാം ചെയ്ത് തീര്‍ത്തു.

എനിക്കെന്നും ഇന്നും മനസികലാകാത്ത കാര്യമാണ് അരക്കെട്ടിലാണ് സൗന്ദര്യമുള്ളതെന്ന വാദം. സിനിമയില്‍ വരുമ്പോള്‍ 18 വയസ്സ് മാത്രമെ എനിക്ക് പ്രായമുണ്ടായിരുന്നുള്ളു. പണം ആയിരുന്നു മുഖ്യമായി കണ്ടിരുന്നത്.

തെന്നിന്ത്യയിലെ മികച്ച സംവിധായകര്‍ക്കും നടന്മാര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്കവസരം ലഭിച്ചിരുന്നു. വരുന്ന ഓഫറെല്ലാം ഞാന്‍ സ്വീകരിച്ചത് പണത്തിന് വേണ്ടി തന്നെയായിരുന്നു.

സൗത്തിലെ എന്റെ ഏഴാമത്തെ ചിത്രമായപ്പോഴാണ് ഇത് അവസാനിപ്പിക്കണമെന്ന് എനിക്ക് തോന്നി തുടങ്ങിയത്. അതിനാല്‍ ബോളിവുഡില്‍ എത്തുന്നതിന് മുന്‍പേ എന്തിനായിരിക്കണം മുന്‍ഗണന നല്‍കേണ്ടത് എന്നതില്‍ എനിക്കൊരു തീരുമാനമുണ്ടായായിരുന്നു.

എന്നാല്‍ ബോളിവുഡില്‍ ഇത്തരം കാര്യങ്ങള്‍ വളരെ കുറവാണ്. എന്താണ് ഞാന്‍ ഇവിടെ ചെയ്യേണ്ടത് എന്നും ചെയ്യരുതാത്തത് എന്നും എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അത് വല്ലാത്തൊരു മാറ്റം തന്നെയാണ്. സൗത്തിലേയും ബോളിവുഡിലെയും എന്റെ കരിയര്‍ ഗ്രാഫില്‍ ആ വ്യത്യാസം കാണാന്‍ സാധിക്കും.”ഇല്യാന പറഞ്ഞു

×