Advertisment

സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഐഎംഎ

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഐഎംഎ. രോഗവ്യാപനം തടയാന്‍ കര്‍ശന നടപടികള്‍ വേണമെന്നും ഐഎംഎ.

ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ പി.സി.ആര്‍. പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും നിരീക്ഷണ സംവിധാനം കൂടുതല്‍ കര്‍ശനമാക്കാനും ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെട്ടു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കുക, ഡാക്ടര്‍മാരുടെ കുടിശ്ശിക നല്‍കുക എന്നിവയിലും നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ദേശീയ ശരാശരി രണ്ട് എന്ന കണക്കില്‍ തുടരുമ്ബോള്‍ സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10-ന് മുകളിലായത്. ജില്ലകളുടെ കണക്കെടുത്താല്‍ വയനാട്ടില്‍ 14.8, കോട്ടയം 14.1 എന്ന ഉയര്‍ന്ന നിരക്കാണുള്ളത്. രാജ്യത്തെ മൊത്ത രോഗബാധിതരുടെ എണ്ണം കണക്കാക്കുമ്ബോഴും നേരിയ കുറവാണ് കണ്ടെത്താനാകുന്നത്. കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കുതിച്ചുയരുന്ന ഈ സാഹചര്യത്തെ മുന്‍നിര്‍ത്തിയാണ് ഐ.എം.എ.യുടെ മുന്നറിയിപ്പ്.

കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ധേശങ്ങളില്‍ ഇളവ് വരുത്തിയതും പൊതുജനം ജാഗ്രത കൈവിട്ടതും സംസ്ഥാനത്തിന് വലിയ തിരിച്ചടിയായി. സമ്ബൂര്‍ണ്ണ അടച്ചിടല്‍ അടക്കം കര്‍ശന നിയന്ത്രണങ്ങള്‍ ഇനിയുണ്ടാകില്ലെന്നുറപ്പുള്ളതിനാല്‍ മാസ്‌കും, സാമൂഹിക അകലവും അടക്കമുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് തന്നെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കുന്നതിനോടൊപ്പം പരിശോധനകളുടെ എണ്ണം കൂട്ടാനും ഐ.എം.എ. നിര്‍ദ്ധേശിക്കുന്നു.

Advertisment