Advertisment

മതേതര ബദലിന് ഇടത് മുന്നണി വിജയം അനിവാര്യം

New Update

ജിദ്ദ: പതിനേഴാം ലോകസഭ തിരഞ്ഞെടുപ്പിൽ സംഘപരിവാർ ശക്തികളുടെ കൈകളിൽ നിന്നും രാജ്യത്തെ മോചിപ്പിച്ചു ശക്തമായ ഒര് മതേതര ഗവർമെന്റ് നിലവിൽ വരുന്ന തിന് കേരളത്തിലെ ഇരുപത് ലോകസഭാ മണ്ഡലങ്ങളിലും ഇടത് മുന്നണി സ്ഥാനാർത്ഥി കളുടെ വിജയം അനിവാര്യമാണെന്ന് ഐ.എം.സി.സി. ജിദ്ദ സെൻട്രൽ കമ്മറ്റി തെരെഞ്ഞെ ടുപ്പ് കൺവൻഷൻ അഭിപ്രായപ്പെട്ടു.

Advertisment

publive-image

നരേന്ദ്ര മോഡിയെ മാറ്റി കോൺഗ്രസ് ഗവർമെന്റ് അധികാരത്തിൽ വന്നത് കൊണ്ട് മാത്രം പ്രയോജനമില്ലായെന്നു മധ്യപ്രദേശിൽ ഈയിടെ അധികാരതിൽ വന്ന കോൺഗ്രസ് സർ ക്കാർ തന്നെ തെളിയിച്ച് കൊണ്ടിരിക്കുകയാണെന്നും, രാജ്യത്തിന്റെ അഖണ്ഡതയും, മതേ തരത്വവും കാത്ത് സൂക്ഷിക്കുന്നതിന് വേണ്ടി ശക്തമായ ഒര് മതേതര ഗവർമെന്റിന്റെ വിജയത്തിനായുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും സജ്ജീവമായി ഇടപെടണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു.

രാജ്യ സുരക്ഷ, വാഗ്ദാനം ചെയ്യപ്പെട്ട കള്ളപ്പണം തിരികെ കൊണ്ടുവരൽ, ജനക്ഷേമ നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ മോഡിസർക്കാർ പൂർണ്ണ പരാജയമായിരുന്നു. നോട്ട്നിരോധനവും, ആശാസ്ത്രീയമായ ജി.എസ്.ടി. നടപ്പിലാക്കലും രാജ്യത്തെ വർഷ ങ്ങൾ പിന്നോട്ട് നയിച്ചു. കർഷകരുടെ പ്രശ്നങ്ങളിലെല്ലാം മോഡി ഗവർമെന്റിന്റെ കഴിവുകേട് രാജ്യം അനുഭവിച്ചറിഞ്ഞു.

അനുദിനം രാജ്യത്തെ കർഷകർ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നു. അശാസ്ത്രീ യമായ ജി.എസ്.ടി സംവിധാനം നടപ്പിലാക്കുക വഴി രാജ്യത്തെ സർവ്വ മേഖലകളിലും മുരടിപ്പ് അനുഭവപ്പെട് കൊണ്ടിരിക്കുന്നു. രാജ്യം നേരിടുന്ന ഇത്തരം വിഷയങ്ങളെ പ്രതിരോധിക്കാൻ ഇന്നത്തെ കോൺഗ്രസിന് ഒരിക്കലും കഴിയുന്നുമില്ല. അബു കുണ്ടാ യിയുടെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രെസിഡന്റ്‌ അബ്ദുറഹ്മാൻ കാളംമ്പ്രാട്ടിൽ ഉത്‌ഘാടനം ചെയ്തു.

ഉംറ നിർവഹിക്കുന്നതിന് വേണ്ടി സൗദിയിൽ എത്തിയ ഐ.എം.സി.സി യു.എ.ഇ നാഷ ണൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞാവുട്ടി എ ഖാദറിനു സ്വീകരണവും നൽകി. ഇരുപത് ലോകസഭാ മണ്ഡലങ്ങളിലെയും ഇടത് മുന്നണി സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പു വരു ത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കമ്മറ്റികൾ രൂപീ കരിച്ചു. തക്ക സമയത് വേണ്ടത് പോലെ നാം ഉണർന്നു പ്രവർത്തിച്ചിട്ടില്ലാ എങ്കിൽ തിര ഞ്ഞെടുപ്പ് ഫലം മറ്റൊന്നായിരിക്കുമെന്നും സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് കുഞ്ഞാവുട്ടി എ ഖാദർ പറഞ്ഞു. കൺവൻഷനിൽ എ.പി.അബുൽ ഗഫൂർ സ്വാഗതവും, മൻസൂർ വണ്ടൂർ നന്ദിയും പറഞ്ഞു.

Advertisment