Advertisment

പ്രവാസികൾക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഉടനേ വിതരണം ചെയ്യുക -റിയാദ് മലപ്പുറം ജില്ലാ കെഎംസിസി

author-image
admin
New Update

പ്രവാസികോളോടുള്ള പിണറായി സർക്കാരിന്റെ വഞ്ചന അവസാനിപ്പിക്കണം നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്കുള്ള ആനുകൂല്യം വിതരണം ചെയ്യുക.

Advertisment

റിയാദ് : പ്രവാസികളോടുള്ള ഇടത് സർക്കാരിന്റെ വഞ്ചനാപരമായ സമീപനങ്ങൾക്ക് അറുതിയില്ല. പ്രവാസികൾക്ക് നാട്ടിലേക്ക് വരുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താതെയും എത്തിയവർക്ക് വേണ്ട രീതിയിൽ കോറന്റീൻ സൗകര്യങ്ങൾ ഒരുക്കാതെ കോറന്റീന് ഫീസ് ഈടാക്കികൊണ്ടും പ്രവാസികളെ മാനസിക സമ്മർദ്ദത്തിൽ ആക്കിയിരിക്കുന്ന പിണറായി സർക്കാർ നേരത്തെ നോർകയിലൂടെ പ്രഖ്യാപിച്ച ധനസഹായം തടഞ്ഞു വെച്ചു വഞ്ചിച്ചുകൊണ്ടിരിക്കുകയാണ് .

 

publive-image

ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തുകയും ലോക്ക്ഡൗൺ കാരണം തിരിച്ചു വരാൻ സാധിക്കാതിരിക്കുകയും ചെയ്ത പ്രവാസികൾക്ക് നോർക്ക പ്രഖ്യാപിച്ച 5000 രൂപ ധനസഹായം എത്രയും പെട്ടന്ന് വിതരണം ചെയ്യണമെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സർക്കാറിനോട് ആവശ്യപ്പെട്ടു.

മെയ് 5നു അപേക്ഷ സ്വീകരിക്കൽ അവസാനിപ്പിച്ചെങ്കിലും ഇതുവരെയും ധനസഹായം ലഭിച്ചില്ലെന്ന് മാത്രമല്ല എന്ന് ലഭിക്കുമെന്ന് വ്യക്തവുമല്ല. നീണ്ട ആറുമാസക്കാലമായി വരുമാനമൊന്നുമില്ലാതെ നാട്ടിലെയും വിദേശത്തെയും ലോക്ഡൗൺ നിയന്ത്രണങ്ങൾ കാരണം ബുദ്ധിമുട്ടുന്ന പ്രവാസി കുടുംബങ്ങൾക്ക് എത്രയും പെട്ടന്ന് ഈ തുക ലഭിക്കുന്നതിന് വേണ്ടി സർക്കാർ അടിയന്തിര നടപടികൾ സ്വീകരിചു കൊണ്ട് പ്രവാസികളെ നിരന്തരം അപാനമാണിക്കുന്ന തരത്തിലുള്ള ഇത്തരം സമീപനങ്ങളിൽ നിന്നും സർക്കാർ പിന്മാറണമെന്നും മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ്‌ മുഹമ്മദ് വേങ്ങര, ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട നോർക്ക കോൺസെന്റർ ഹെൽപ് ഡെസ്ക് കോഡിനേറ്റർ ഷൗക്കത്ത് കടമ്പോട്ട്, ഷബീറലി ജാസ് എന്നിവർ ആവശ്യപ്പെട്ടു.

നേരത്തെ അർഹതപ്പെട്ടവർക്ക് ഈ ആനുകൂല്യം നഷ്ടപെടുന്ന രീതിയിലുള്ള സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടി കാണിച്ചു കൊണ്ട് കമ്മിറ്റി സർക്കാറിന് നിവേദനം നൽകിയിരുന്നു.

Advertisment