Advertisment

ബൈഡന്റെ ഇമിഗ്രേഷന്‍ നയം അംഗീകരിക്കില്ലെന്ന് 53 ശതമാനം അമേരിക്കക്കാര്‍ !

New Update

publive-image

Advertisment

വാഷിംഗ്ടണ്‍ ഡിസി: പ്രസിഡന്റ് ബൈഡന്റെ ഇമ്മിഗ്രേഷന്‍ പോളിസി തികസിച്ചും പരാജയമാണെന്ന് അമേരിക്കയിലെ 53% പേരും അഭിപ്രായപ്പെട്ടതായി വാരാന്ത്യം പുറത്തുവിട്ട മാരിസ്റ്റ് സര്‍വ്വെ ചൂണ്ടിക്കാണിക്കുന്നു.

ബൈഡന്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ട്രംപ് സ്വീകരിച്ച കര്‍ശന ഇമ്മിഗ്രേഷന്‍ നിയമങ്ങള്‍ നീക്കം ചെയ്തത് അതിര്‍ത്തി പ്രദേശങ്ങളില്‍ അനധികൃത കുടിയേറ്റക്കാരുടെ പ്രളയമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് സര്‍വ്വേയില്‍ പങ്കടുത്തവര്‍ അഭിപ്രായപ്പെട്ടു.

publive-image

അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന് ഫലപ്രദമായ ഒരു നടപടിയും ബൈഡന്‍ ഭരണകൂടം സ്വീകരിച്ചിട്ടില്ലെന്ന് മാരിസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക്ക് ഒപ്പീനിയന്‍ ഡയറക്ടര്‍ ലി മിറിംഗ്ഓഫ് പറഞ്ഞു.

അതിര്‍ത്തിയിലെ അനിയന്ത്രിത കുടിയേറ്റത്തെക്കുറിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ബൈഡന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ നിയമം മനുഷ്യത്വരഹിതവും അമേരിക്കന്‍ സംസ്കാരത്തിന് യോജിക്കാത്തതും ക്രൂരവുമായിരുന്നു എന്നാണ് ടെക്‌സസില്‍ നിന്നുള്ള ഡെമോക്രാറ്റിക്ക് പ്രതിനിധി വിന്‍സന്റ് ഗൊണ്‍സാലസ് അഭിപ്രായപ്പെട്ടപ്പോള്‍ തന്നെ ബൈഡന്റെ നയങ്ങള്‍ തികച്ചും പരാജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

publive-image

ടെക്‌സസില്‍ നിന്നുള്ള യുഎസ് സെനറ്റര്‍ ടെഡ് ക്രൂസ് ടെക്‌സസ് മെക്‌സിക്കോ അതിര്‍ത്തി സന്ദര്‍ശിച്ചപ്പോള്‍ മെക്‌സിക്കന്‍ കാര്‍ട്ടലും, മനുഷ്യക്കടത്തുകാരായവര്‍ ടെഡ് ക്രൂസിന് എതിരെ മുദ്രാവാക്യം വിളിച്ച് ഭീഷണിപ്പെടുത്തിയതായി ക്രൂസ് പരാതിപ്പെട്ടു. മറ്റു റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ക്കും ഇതേ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ടെഡ് പറഞ്ഞു. ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ഏമ്പട്ട് കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി കമലാ ഹാരിസിനെ ബോര്‍ഡര്‍ സന്ദര്‍ശിക്കുന്നതിന് ക്ഷണിച്ചിട്ടുണ്ട്.

us news
Advertisment