Advertisment

ഇ​ന്ത്യ​ന്‍ 2 ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ഉണ്ടായ അ​പ​ക​ടത്തില്‍ മൂ​ന്നു​പേ​ര്‍ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം; ക്രെ​യി​ന്‍ ഓ​പ്പ​റേ​റ്റ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍

author-image
ഫിലിം ഡസ്ക്
New Update

ചെ​ന്നൈ: ക​മ​ല്‍​ഹാ​സ​ന്‍ ചി​ത്രം "ഇ​ന്ത്യ​ന്‍ 2' ചി​ത്രീ​ക​ര​ണ സ്ഥ​ല​ത്ത് അ​പ​ക​ട​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ല്‍ ക്രെ​യി​ന്‍ ഓ​പ്പ​റേ​റ്റ​റെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. സംഭവശേഷം ഒ​ളി​വി​ല്‍ പോ​യ ക്രെ​യി​ന്‍ ഓ​പ്പ​റേ​റ്റ​ര്‍ രാ​ജ​നെ​യാ​ണ് പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​ത്.

Advertisment

publive-image

ഓ​പ്പ​റേ​റ്റ​റു​ടെ അ​ശ്ര​ദ്ധ​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്രൊ​ഡ​ക്ഷ​ന്‍ മാ​നേ​ജ​ര്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ ന​സ്ര​ത്പെ​ട്ടി​ലു​ള്ള സ്വ​കാ​ര്യ ഫി​ലിം സി​റ്റി​യി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.ക​മ​ല്‍​ഹാ​സ​നും സം​വി​ധാ​യ​ക​ന്‍ ശ​ങ്ക​റും ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​പ​ക​ട​ത്തി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്.

ക്രെ​യി​ന്‍ ഓ​പ്പ​റേ​റ്റ​റുടെ അ​നാ​സ്ഥ​കൊ​ണ്ട് മൂ​ന്നു​പേ​ര്‍ മ​രി​ക്കാ​നി​ട​യാ​യ​തു​ള്‍​പ്പെ​ടെ വി​വി​ധ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തത്. എന്നാല്‍ ഓ​പ്പ​റേ​റ്റ​ര്‍ അ​പ​ക​ട​ത്തെ​ക്കു​റി​ച്ച്‌ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും  അ​ന്വേ​ഷ​ണ ഉ​ദ്യോ​സ്ഥ​ന്‍ പ​റ​ഞ്ഞു.

imndian film accident custody
Advertisment