Advertisment

ഡോ​ണ​ള്‍​ഡ് ട്രം​പി​നെ​തി​രാ​യ ഇം​പീ​ച്ച്‌മെ​ന്‍റ് കു​റ്റ​വി​ചാ​ര​ണ ചൊ​വ്വാ​ഴ്ച മുതല്‍ സെ​ന​റ്റി​ല്‍ ആ​രം​ഭി​ക്കും

New Update

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ചൊ​വ്വാ​ഴ്ച യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ​തി​രാ​യ ഇം​പീ​ച്ച്‌മെ​ന്‍റ് കു​റ്റ​വി​ചാ​ര​ണ സെ​ന​റ്റി​ല്‍ ആ​രം​ഭി​ക്കും. കു​റ്റാ​രോ​പ​ണ​ങ്ങ​ള്‍​ക്കു​ള്ള ഔ​ദ്യോ​ഗി​ക മ​റു​പ​ടി അ​റി​യി​ക്കാ​ന്‍ ശ​നി​യാ​ഴ്ച വൈ​കി​ട്ട് ആ​റു വ​രെ ട്രം​പി​ന് സ​മ​യം അ​നു​വ​ദി​ച്ചു. ഞാ​യ​ര്‍ ഒ​ഴി​കെ​യു​ള്ള എ​ല്ലാ ദി​വ​സ​വും ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ല്‍ വി​ചാ​ര​ണ ന​ട​ക്കും.

Advertisment

publive-image

ഇ​തി​നാ​യി ഇം​പീ​ച്ച്‌മെ​ന്‍റ് പ്രോ​സി​ക്യൂ​ട്ട​ര്‍​മാ​രെ നി​യ​മി​ച്ച​താ​യി ജ​ന​പ്ര​തി​നി​ധി സ​ഭാ സ്പീ​ക്ക​ര്‍ നാ​ന്‍​സി പെ​ലോ​സി ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. ഏ​ഴം​ഗ ടീ​മി​ന് ജ​ന​പ്ര​തി​നി​ധി സ​ഭാ ഇ​ന്‍റ​ലി​ജ​ന്‍​സ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ആ​ഡം ഷി​ഫ് നേ​തൃ​ത്വം ന​ല്‍​കും. ജ​ന​പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി​യ ഇം​പീ​ച്ച്‌മെ​ന്‍റ് പ്ര​മേ​യ​ങ്ങ​ള്‍ സെ​ന​റ്റി​ന് കൈ​മാ​റും.

സാ​ക്ഷി​ക​ളെ വി​ളി​ക്കാ​നോ പു​തി​യ തെ​ളി​വു​ക​ള്‍ അ​വ​ത​രി​പ്പി​ക്കാ​നോ അ​വ​സ​ര​മി​ല്ലാ​തെ​യു​ള്ള വി​ചാ​ര​ണ ന​ട​പ​ടി​ക​ളാ​ണ് റി​പ്പ​ബ്ലി​ക്ക​ന്‍ സം​ഘം രൂ​പ​ക​ല്‍​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. വി​ചാ​ര​ണ ര​ണ്ടാ​ഴ്ച മു​ത​ല്‍ ആ​റാ​ഴ്ച വ​രെ നീ​ണ്ടേ​ക്കു​മെ​ന്നാ​ണു വൈ​റ്റ്ഹൗ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍.

impeachment trump
Advertisment