Advertisment

ഇംപീച്ച്‌മെന്റ്: പ്രതികരിക്കാതെ മൈക്ക് പെന്‍സ്

New Update

വാഷിംഗ്ടണ്‍: ജനുവരി ആറിന് കാപ്പിറ്റോളില്‍ ഉണ്ടായ അനിഷ്ഠ സംഭവങ്ങളുടെ പേരില്‍ അതിന് ഉത്തരവാദിയെന്ന് പ്രതിപക്ഷം ആരോപിക്കുന്ന പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യത്തോട് പ്രതികരിക്കാതെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്.

Advertisment

publive-image

സെനറ്റ് മൈനോരിറ്റി ലീഡര്‍ ചക്ക് ഷുമ്മര്‍, സ്പീക്കര്‍ നാന്‍സി പെലോസി എന്നിവരാണ് പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്ന ഭരണഘടനാ സാധ്യതകളെക്കുറിച്ച് മൈക്ക് പെന്‍സുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത്. വ്യാഴാഴ്ച രാവിലെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ 25 മിനിറ്റ് ഹോള്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ടു. അതിനുശേഷം ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി അദ്ദേഹത്തിന് ഫോണില്‍ വരാന്‍ താത്പര്യമില്ല എന്നായിരുന്നു.

വൈസ് പ്രസിഡന്റും, കാബിനറ്റും ഭരണഘടനയുടെ ഇരുപത്തഞ്ചാമത് അമന്‍മെന്റ് ഉപയോഗിക്കുന്നതിന് തയാറാകുന്നില്ലെങ്കില്‍ യുഎസ് കോണ്‍ഗ്രസ് വിളിച്ചുകൂട്ടി പ്രസിഡന്റിനെ ഉടന്‍ ഇംപീച്ച് ചെയ്യുന്ന പ്രമേയം പാസാക്കേണ്ടിവരുമെന്ന് ചക് ഷൂമ്മര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇലക്ടറല്‍ വോട്ട് ചലഞ്ച് ചെയ്യണമെന്ന പ്രസിഡന്റ് ട്രംപിന്റെ ആവശ്യം മൈക്ക് പെന്‍സ് അംഗീകരിക്കാത്തതില്‍ ട്രംപ് പെന്‍സിനെ ഭീരു എന്നു വിശേഷിപ്പിച്ചിരുന്നു. പ്രസിഡന്റിന്റെ ഈ വിശേഷണത്തില്‍ പെന്‍സ് വളരെ കുപിതനാണെന്നാണ് ഒക്കലഹോമയില്‍ നിന്നുള്ള സെനറ്റര്‍ ജിം ജന്‍ഹോപ് പറഞ്ഞു. ഒരിക്കലും പെന്‍സിനെ ഇങ്ങനെ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

impeachment
Advertisment