Advertisment

മാസ്‌ക് അലങ്കാരമല്ല ജീവിതത്തിന്റെ ഭാഗമാകുന്നു - ലേഖനം

New Update

publive-image

Advertisment

മാസ്‌ക് ഒരു അലങ്കാരമല്ല. അത് അനിവാര്യമായിരിക്കുന്നു. ഇനി നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറുകയാണ് മാസ്‌ക്. തുണി മാസ്‌ക്കുകളോ സര്‍ജിക്കല്‍ മാസ്‌ക്കുകളോ ആണ് ഇപ്പോള്‍ സര്‍വ സാധാരണമായി ഉപയോഗിക്കുന്നത്.

ഇന്‍ഫ്‌ളുവന്‍സ, അണുബാധ, വായുവിലൂടെ പകരുന്ന വൈറസുകള്‍ എന്നിവയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള എന്‍ 95- എഫ്എഫ്പി2-ന് മാസ്‌കുകള്‍ക്കാണ് ഇപ്പോള്‍ കൂടുതല്‍ സ്വീകാര്യത.

നിരവധി ട്രാന്‍സ്മിഷന്‍ അവസ്ഥകള്‍ക്കായി കര്‍ശനമായി പരിശോധിച്ച എന്‍ 95- എഫ്എഫ്പി2 മാസ്‌കുകളില്‍ സാധാരണയായി ഇലക്ട്രോസ്റ്റാറ്റിക്കലി ചാര്‍ജ്ഡ് മെല്‍റ്റ്-ബ്ലോണ്‍ ഫില്‍ട്ടറുകളുള്ള അഞ്ച് പാളികളാണ് ഉപയോഗിക്കുന്നത്.

ഇത് വായുവിലൂടെ സഞ്ചരിക്കുന്ന എയറോസോളുകളില്‍ നിന്ന് 0.3 മൈക്രോണ്‍ വരെ സംരക്ഷണം നല്‍കുന്നു. ഇത് ബാക്ടീരിയ, വൈറല്‍ ശുദ്ധീകരണ കാര്യക്ഷമത ഉള്ളവയാണ്. അത്തരം മാസ്‌കുകള്‍ ഒപ്റ്റിമല്‍ ഫിറ്റ് നല്‍കുന്നതിന് രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.

അതായത് മാസ്‌കിന്റെ വശങ്ങളില്‍ നിന്നുള്ള ചോര്‍ച്ച വളരെ ചെറുതായിരിക്കും. ഇതിനര്‍ത്ഥം നിങ്ങള്‍ സാവ്‌ലോണ്‍ എഫ്എഫ്പി 2 എസ് മാസ്‌ക് പോലുള്ള ഒരു മാസ്‌ക് ഉപയോഗിക്കുകയാണെങ്കില്‍, നിങ്ങളുടെ എന്‍ 95- എഫ്എഫ്പി2 മാസ്‌കിലേക്ക് മറ്റൊരു ലെയര്‍ ചേര്‍ക്കുന്നത് ഉപേക്ഷിക്കാം.

നല്ല ഗുണനിലവാരമുള്ള ഒരു എഫ്എഫ്പി 2 / എന്‍ 95 മാസ്‌ക് അവിശ്വസനീയമാംവിധം ഭാരം കുറഞ്ഞതും ചര്‍മ്മത്തിന് അനുയോജ്യമായ പാളികളുള്ളതുമാണ്. എന്‍ 95/ എഫ്എഫ്പി 2 ന്റെ റെസ്പിറേറ്റര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് മുതിര്‍ന്നവരുടെ മുഖത്തിന്റെ ആകൃതിക്കും വലുപ്പത്തിനും അനുയോജ്യമായാണ്.

നൂതന ഫില്‍ട്രേഷന്‍ സിസ്റ്റം കാരണം എന്‍95-എഫ്എഫ്പി 2 മാസ്‌കുകള്‍ക്ക് വില താരതമ്യേന കൂടുതലായിരിക്കും. എങ്കിലും ഇത്തരം മാസ്‌ക്കുകള്‍ ആണ് ആരോഗ്യവകുപ്പ് ശുപാര്‍ശ ചെയ്യുന്നത്. ശ്വസിക്കാന്‍ ബുദ്ധിമുട്ടില്ലെന്നതാണ് പ്രത്യേകത.

ധരിക്കുന്നതിനുമുമ്പും മാസ്‌ക് നീക്കം ചെയ്തശേഷവും കൈകള്‍ കഴുകണം. മികച്ച ഫിറ്റും മുദ്രയും ഉറപ്പാക്കണം. മൂക്കു മുതലുള്ള കവറേജില്‍ വശങ്ങളില്‍ വിടവുകളുമുണ്ടാകാതെ ശ്രദ്ധിക്കണം. മാസ്‌ക് ആവര്‍ത്തിച്ച് സ്പര്‍ശിക്കുന്നതും ക്രമീകരിക്കുന്നതും ഒഴിവാക്കണം.

voices
Advertisment