Advertisment

കരിപ്പൂർ വിമാനത്തതാവളത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണം : കോട്ടക്കൽ മണ്ഡലം കെ എം സി സി

New Update

ജിദ്ദ : മലബാറിലെ പ്രവാസികളുടെ പ്രധാന ആശ്രയമായ കരിപ്പൂർ വിമാനത്തവാളത്തിൽ എയർ ഇന്ത്യ ജംബോ അടക്കം പുതിയ വിമാന സർവിസുകൾ ആരംഭിക്കുകയും യാത്രക്കാരുടെ എണ്ണ ത്തിൽ വർദ്ധനവ് ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്ന് ജിദ്ദ - കോട്ടക്കൽ മണ്ഡലം കെഎംസിസി കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisment

publive-image

രാത്രി കാല വിമാന സർവിസുകൾ വർദ്ധിച്ച സാഹചര്യത്തിൽ വിമാനത്താവള റോഡിലെയും മറ്റും തെരുവ് വിളക്കുകൾ പ്രവർത്തനക്ഷമമാക്കാൻ ബന്ധപ്പെട്ടവർ അടിയന്തിര നടപടി സ്വീകരി ക്കണം. മലബാറിന്റെ പ്രധാന സ്ഥലങ്ങളിൽ നിന്നും കരിപ്പൂരിലേക്ക് ലോ ഫ്ലോർ ബസ് സർവീസ് ആരംഭിക്കണം.

വരും മാസങ്ങളിൽ ഉംറ തീർത്ഥാടകർ ഉൾപ്പെടെ ജിദ്ദയിലേക്കുള്ള യാത്രക്കാരുടെ എണ്ണം വര്ധി ക്കുമെന്നതിനാൽ എയർ ഇന്ത്യ ജംബോ സെർവിസിന്റെ എണ്ണം കൂട്ടണമെന്നും യോഗം ആവശ്യ പ്പെട്ടു. ഷറഫിയ്യയിൽ വെച്ച് നടന്ന യോഗത്തിൽ പ്രസിഡന്റ് കെ.എം . മൂസ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ യോഗം ഉത്ഘാടനം ചെയ്തു.

അൻവർ പൂവ്വല്ലൂർ , മുഹമ്മദലി ഇരണിയൻ ,ടി.ടി. ഷാജഹാൻ പൊന്മള, അൻവർ സാദത്ത് കുറ്റിപ്പുറം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ആക്ടിങ് സെക്രട്ടറി ഹംദാൻ ബാബു സ്വാഗതവും മുഹമ്മദ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു.

Advertisment