Advertisment

ഇന്ത്യയെ നാസി ജർമ്മിനിയോട് ഉപമിച്ച് ഇമ്രാൻ ഖാൻ: വേള്‍ഡ് എക്കണോമിക് ഫോറത്തിൽ ഇന്ത്യക്കെതിരെ തിരിഞ്ഞ് ഇമ്രാൻ ഖാൻ

New Update

ദാവോസ്: ഇന്ത്യന്‍ സര്‍ക്കാറിനെതിരെ വിമര്‍ശനമുയര്‍ത്തി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. വേള്‍ഡ് എക്കണോമിക് ഫോറത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇന്ത്യക്കെതിരെ തിരിഞ്ഞത്.

Advertisment

publive-image

ഹൗഡി മോദി എന്നെ ബാധിക്കുന്ന പ്രശ്നമല്ല. ഇന്ത്യ വലിയ വിപണിയാണ്. അതുകൊണ്ട് തന്നെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം എനിക്ക് മനസ്സിലാകും. പക്ഷേ ഇന്ത്യ എങ്ങോട്ടാണ് പോകുന്നതെന്നതില്‍ എനിക്ക് ആശങ്കയുണ്ട്. ചരിത്രവും നാസി ജര്‍മനിയുടെ ഉദയവും നിങ്ങള്‍ വായിച്ചുണ്ടെങ്കില്‍ രണ്ടും സമാന്തരമാണ്- ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിന് നേരെ ഇന്ത്യന്‍ സര്‍ക്കാറിന്‍റെ നിലപാടിനെയും അന്താരാഷ്ട്ര വേദിയില്‍ ഇമ്രാന്‍ ഖാന്‍ വിമര്‍ശിച്ചു. ജിംഗോയിസമാണ് മോദി വീണ്ടും അധികാരത്തിലേറാന്‍ കാരണം. ഇന്ത്യയില്‍ പ്രതിഷേധം പുകയുകയാണ്. നിയന്ത്രണ രേഖയില്‍ ബോംബാക്രമണം നടക്കുന്നു.

ജനീവ കണ്‍വെന്‍ഷന് വിരുദ്ധമായി കശ്മീരിലെ ജനസംഖ്യയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നു. ജര്‍മനിയില്‍ നാസികള്‍ക്ക് പ്രചോദനമായത് ആര്‍എസ്എസിന്‍റെ പ്രത്യയശാസ്ത്രമാണ്. മറ്റുമതങ്ങളോട് വെറുപ്പില്‍ അധിഷ്ടിതമായതാണ് അവരുടെ പ്രത്യയശാസ്ത്രം. മതേതരവും ബഹുസ്വരവുമായ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ദുരന്തമാണ് അനുഭവിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

Advertisment