Advertisment

കശ്മീര്‍ വിഷയത്തില്‍ ഇനി ഇന്ത്യയോട് സംസാരിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല: ഇന്ത്യയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീര്‍ വിഷയത്തില്‍ ഇനി ഇന്ത്യയോട് സംസാരിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്ന് ഇമ്രാന്‍ഖാന്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

Advertisment

publive-image

ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ഒരുതരത്തിലുമുള്ള സന്ധി സംഭാഷണത്തിനില്ല. ആണാവയുധം കൈവശമുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ ആശങ്കയുണ്ടെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുമ്പും ശേഷവും ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ മോദി ആവശ്യം ആവര്‍ത്തിച്ച് നിരസിച്ചു.

നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ തിരിഞ്ഞ് നോക്കുമ്പോള്‍ സമാധാനത്തിനായി ഞാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും അവര്‍ പ്രീണനത്തിനായി ഉപയോഗിച്ചെന്നാണ് കരുതുന്നതെന്നും ഇമ്രാന്‍ ഖാന്‍ തുറന്നടിച്ചു. ഇനി ഞങ്ങള്‍ക്ക് കൂടുതലൊന്നും ആലോചിക്കാനില്ല. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ ഹിന്ദുത്വ സര്‍ക്കാരിന്‍റെ നടപടിയില്‍ അപലപിക്കുന്നുവെന്നും ഇമ്രാന്‍ ഖാന്‍ അഭിമുഖത്തില്‍ പറഞ്ഞു.

Advertisment