Advertisment

പാക് പ്രധാനമന്ത്രിക്ക് ഒസാബ ബിന്‍ ലാദന്‍ 'രക്തസാക്ഷി'; പാക് വിദേശകാര്യ മന്ത്രിക്ക് 'ബബ്ബബ്ബാ'! ഇമ്രാന്‍ ഖാന്റെ നിലപാട് തന്നെയാണോയെന്ന ചോദ്യത്തില്‍ വിറച്ച് ഖുറേഷി

New Update

publive-image

Advertisment

2020ലാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി മുന്‍ അല്‍ഖ്വായ്ദാ മേധാവി ഒസാമ ബിന്‍ ലാദനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ചത്. ഈ വിശേഷണം ഏതെങ്കിലും രാഷ്ട്രീയ സമ്മേളനത്തില്‍ ആയിരുന്നില്ല. മറിച്ച് യുഎസില്‍ 9/11 ഭീകരാക്രമണങ്ങള്‍ നയിച്ച ലാദനെ കുറിച്ച് രാജ്യത്തിന്റെ പാര്‍ലമെന്റായ ദേശീയ അസംബ്ലിയിലാണ് ഖാന്‍ ഘോരഘോരം പ്രശംസ ചൊരിഞ്ഞത്.

എന്നാല്‍ ഒസാമ ബിന്‍ ലാദനെ കുറിച്ച് ഇതേ അഭിപ്രായമാണോ പാക് വിദേശകാര്യ മന്ത്രിക്ക് എന്ന ചോദ്യത്തിന് ഉത്തരം പറയാതെ മുങ്ങുകയാണ് ഷാ മഹ്മൂദ് ഖുറേഷി ചെയ്തത്. 2011ല്‍ പാകിസ്ഥാനില്‍ ഒളിച്ച് കഴിഞ്ഞ ലാദനെ യുഎസ് സേനയുടെ രഹസ്യനീക്കത്തിലാണ് അവസാനിപ്പിച്ചത്.

ലോകത്തിലെ കൊടുംഭീകരരില്‍ ഒന്നാമനായ ലാദനെ രക്തസാക്ഷിയെന്നാണ് ഇമ്രാന്‍ ഖാന്‍ വിശേഷിപ്പിച്ചതെന്ന് മാധ്യമപ്രവര്‍ത്തകന്‍ ആരാഞ്ഞു. എന്നാല്‍ പാക് പ്രധാനമന്ത്രിയുടെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് ചില മാധ്യമങ്ങള്‍ വിവാദമാക്കിയതാണെന്ന് പറഞ്ഞൊഴിയാനാണ് ഖുറേഷി ശ്രമിച്ചത്. എങ്കില്‍ താങ്കള്‍ ഈ വാദത്തെ അനുകൂലിക്കുന്നുണ്ടോയെന്നായി മാധ്യമപ്രവര്‍ത്തകന്‍.

ഇതോടെയാണ് 'പാസ്' പറഞ്ഞ് പാക് വിദേശകാര്യ മന്ത്രി ചോദ്യത്തില്‍ നിന്നും മുങ്ങിയത്. അബോട്ടാബാദില്‍ കയറി അമേരിക്കക്കാര്‍ ഒസാമ ബിന്‍ ലാദനെ കൊന്ന് രക്തസാക്ഷിയാക്കിയത് പാകിസ്ഥാനികളെ നാറ്റിച്ചത് മറക്കാന്‍ കഴിയില്ലെന്നായിരുന്നു പാക് പാര്‍ലമെന്റില്‍ ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചത്.

pakistan imran khan Osama Bin Laden
Advertisment