Advertisment

ആ​ര്‍​എ​സ്‌എ​സ് ആ​ശ​യ​ങ്ങ​ള്‍ ഇ​ന്ത്യ​യെ കീ​ഴ​ട​ക്കു​ക​യാ​ണെ​ന്നും ര​ക്ത​ച്ചൊ​രി​ച്ചി​ല്‍ ഇ​നി​യും വ​ര്‍​ധി​ക്കു​മെ​ന്നും ഇ​മ്രാ​ൻ ഖാൻ: ഡല്‍ഹി കലാപങ്ങളില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് പങ്കുണ്ടെന്ന് ഇന്റലിജന്‍സ്

New Update

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ വ​ര്‍​ഗീ​യ ക​ലാ​പ​ത്തി​ല്‍ ആര്‍എസ്‌എസിനെതിരെയും ബിജെപിക്കെതിരെയും വിമര്‍ശനവുമായി പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍.

Advertisment

publive-image

ആ​ര്‍​എ​സ്‌എ​സ് ആ​ശ​യ​ങ്ങ​ള്‍ ഇ​ന്ത്യ​യെ കീ​ഴ​ട​ക്കു​ക​യാ​ണെ​ന്നും ര​ക്ത​ച്ചൊ​രി​ച്ചി​ല്‍ ഇ​നി​യും വ​ര്‍​ധി​ക്കു​മെ​ന്നു​മാ​ണ് ഇ​മ്രാ​ന്‍റെ പ​രാ​മ​ര്‍​ശം. എന്നാല്‍ പാ​ക്കി​സ്ഥാ​നി​ല്‍ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ല​ക്ഷ്യ​മി​ടു​ന്ന​വ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ഇ​മ്രാ​ന്‍ ട്വീ​റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ വ​ര്‍​ഷം താ​ന്‍ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ല്‍ പ്ര​വ​ചി​ച്ച കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. കു​പ്പി​യി​ലെ ഭൂ​തം പു​റ​ത്തു ചാ​ടി​യി​രി​ക്കു​ന്നു. ഇ​നി ര​ക്ത​ച്ചൊ​രി​ച്ചി​ല്‍ വ​ര്‍​ധി​ക്കും.

ജ​മ്മു കാ​ഷ്മീ​ര്‍ അ​തി​ന്‍റെ തു​ട​ക്ക​മാ​യി​രു​ന്നു. ഇ​പ്പോ​ള്‍ 20 കോ​ടി വ​രു​ന്ന ഇ​ന്ത്യ​ന്‍ മു​സ്ലിം​ക​ളെ​യാ​ണ് അ​തു ല​ക്ഷ്യ​മി​ടു​ന്ന​ത്. ലോ​ക​രാ​ഷ്ട്ര​ങ്ങ​ള്‍ എ​ത്ര​യും വേ​ഗം ഇ​ട​പെ​ട​ണ​മെ​ന്നും ഇ​മ്രാ​ന്‍ അ​ഭ്യ​ര്‍​ഥി​ച്ചു. അതേസമയം പുറത്തു വരുന്ന റിപോര്‍ട്ടുകള്‍ അനുസരിച്ചു ഡല്‍ഹി കലാപത്തില്‍ പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്. സംസ്ഥാനത്ത് ഇത്തരത്തില്‍ കലാപങ്ങള്‍ ഉടലെടുക്കുന്നതിന് പിന്നില്‍ പാക് ചാരസംഘടനയ്ക്ക് പങ്കുള്ളതായും റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്.

Advertisment