ഇസ്ലാമാബാദ്: ട്വിറ്ററിൽ എല്ലാവരെയും അൺഫോളോ ചെയ്ത് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തന്റെ ആദ്യ ഭാര്യ ജെമിമ ഗോൾഡ്സ്മിത്ത് ഉൾപ്പെടെ എല്ലാവരേയും അദ്ദേഹം ട്വിറ്റർ അക്കൗണ്ടിൽ നിന്ന് അൺഫോളോ ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പ്രധാനമന്ത്രി ആരെയും പിന്തുടരുന്നില്ലെന്ന് തിങ്കളാഴ്ചയാണ് പാകിസ്ഥാൻ ട്വിറ്റർ ഉപയോക്താക്കൾ ശ്രദ്ധിച്ചതെന്ന് ദി ന്യൂസ് ഇന്റർനാഷണലിന്റെ റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ ഇമ്രാൻ ഖാന് ട്വിറ്ററിൽ ഏകദേശം 12.9 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്. അദ്ദേഹം പിന്തുടരുന്ന ആളുകളുടെ എണ്ണം ഇപ്പോൾ പൂജ്യം എന്നാണ് കാണിക്കുന്നത്. തന്റെ ആദ്യ ഭാര്യയും ചലച്ചിത്ര നിർമ്മാതാവുമായ ജെമിമ ഗോൾഡ്സ്മിത്തിനെപ്പോലും അദ്ദേഹം പിന്തുടർന്നില്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. 2010 ൽ ട്വിറ്റർ പ്രൊഫൈൽ ഉണ്ടാക്കിയതു മുതൽ ഖാൻ ഗോൾഡ്സ്മിത്തിനെ പിന്തുടരുകയായിരുന്നുവെന്ന് എഎൻഐയുടെ റിപ്പോർട്ട് ചെയ്യുന്നത്.
ഖാൻ എല്ലാവരെയും അൺഫോളോ ചെയ്യാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. ഇസ്ലാമോഫോബിക് ഉള്ളടക്കം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബറിൽ ഖാൻ ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗിന് കത്തെഴുതിയിരുന്നു.