Advertisment

ഇന്ത്യാ-പാകിസ്താന്‍ മത്സരം കാണാന്‍ ഇമ്രാന്‍ ഖാന്‍ എത്തും

New Update

Image result for ഇമ്രാന്‍ ഖാന്‍

Advertisment

ദുബായ്: ഏഷ്യാകപ്പിലെ ഇന്ത്യാ-പാക് മത്സരം കാണാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും വരുമെന്ന് പാക് മാധ്യമങ്ങള്‍. ബുധനാഴ്ച ദുബായില്‍ വെച്ചാണ് മത്സരം നടക്കുന്നത്.

പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ഇമ്രാന്‍ഖാന്റെ ആദ്യ വിദേശ പര്യടനം ഇന്ന് ആരംഭിച്ചിരുന്നു. ആദ്യം സൗദിയിലേക്കും പിന്നെ യു.എ.ഇയിലേക്കുമാണ് അദ്ദേഹം പോവുക.

1992ല്‍ പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത നായകനാണ് ഇമ്രാന്‍ ഖാന്‍. ഇരുരാജ്യത്തും ആരാധകരുള്ള ഇമ്രാന്‍ ഖാന്‍ മത്സരം കാണാനെത്തിയാല്‍ മത്സരത്തിന് ഗുണം ചെയ്യുമെന്ന് പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം ഓവലില്‍ നടന്ന ചാംപ്യന്‍സ് ട്രോഫി ഫൈനലാണ് അവസാനം നടന്ന ഇന്ത്യാ-പാക് മത്സരം. അന്ന് 180 റണ്‍സിന് പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു.

യു.എ.ഇയില്‍ 2006ന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും കളിക്കുന്നത്. 1984 മുതല്‍ 2000 വരെ പ്രശസ്തമായ ഷാര്‍ജാ കപ്പ് നടന്നിരുന്നത് യു.എ.ഇയിലായിരുന്നു.

Advertisment