Advertisment

രാജ്യത്ത് ആദ്യമായി മാറ്റിവച്ച ഗര്‍ഭപാത്രത്തില്‍ മകള്‍ കുഞ്ഞിന് ജന്മം നല്‍കി

New Update

publive-image

Advertisment

രാജ്യത്ത് ആദ്യമായി മാറ്റിവച്ച ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് പിറന്നു. പൂനെയിലാണ് സംഭവം. 28വയസ്സുകാരിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കി ചരിത്രത്തിലിടം നേടിയിരിക്കുന്നത്. വ‍ഡോദര സ്വദേശിനിയായ മീനാക്ഷി വാലന്‍ ആണ് തന്റെ ഗര്‍ഭാപാത്രം മകള്‍ക്ക് നല്‍കിയത്.

ഒരിക്കല്‍ ഗര്‍ഭം അലസിയതോടെ മീനാക്ഷി വാലന്റെ മകളുടെ ഗര്‍ഭപാത്രത്തില്‍ അണുബാധയുണ്ടാകുകയും ഗര്‍ഭപാത്രം മാറ്റി വയ്ക്കുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ തന്റെ അമ്മയുടെ ഗര്‍ഭപാത്രം സ്വീകരിച്ച മീനാക്ഷി ഐവിഎഫ് വഴിയാണ് ഗര്‍ഭധാരണം നടത്തിയത്.പൂനെയിലെ ഗാലക്‌സി കെയര്‍ ആശുപത്രിയില്‍ സിസേറിയനിലൂടെയാണ് പെണ്‍കുട്ടി പിറന്നത്.

ഗാലക്‌സി കെയര്‍ ആശുപത്രിയില്‍ അമ്മയും പെണ്‍കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സ്വീഡനില്‍ ഇത്തരത്തില്‍ ഒമ്പത് ശസ്ത്രക്രിയകള്‍ നടന്നിട്ടുണ്ട്. യുഎസ്എയില്‍ രണ്ടും. പന്ത്രണ്ടാമത്തെ ഇത്തരം വിജയകരമായ ശസ്ത്രക്രിയയാണ് ഇന്ത്യയില്‍ നടന്നിരിക്കുന്നതെന്ന് മീനാക്ഷിയ്ക്ക് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ നീത വാര്‍ട്ടി പറഞ്ഞു.

 

Advertisment