Advertisment

ഇനി ഓസ്‌ട്രേലിയൻ പ്രവിശ്യയിൽ ലൈംഗികത്തൊഴിൽ ക്രിമിനല്‍ കുറ്റമല്ല; വേശ്യാലയളിലും വീടുകളിലും പൊതുസ്ഥലങ്ങളിലും ലൈംഗിക തൊഴിലാളികള്‍ക്ക് ധൈര്യമായി ഇനി ഇടപാടുകാരെ തേടാം ; നീക്കം തൊഴിലാളി സുരക്ഷയ്ക്ക്

New Update

ലൈംഗിക തൊഴിൽ പൂർണമായും നിയമവിധേയമാക്കിക്കൊണ്ടാണ് ലൈംഗിക തൊഴിൽ കൂടുതൽ സുതാര്യമാക്കികൊണ്ടുള്ള പുതിയ നിയമം നോർതേൺ ടെറിട്ടറി പാർലമെന്റിൽ പാസായത്. ചൂടേറിയ ചർച്ചകൾക്കൊടുവിലാണ് നിയമം സർക്കാർ കൊണ്ടുവന്നത്. ലൈംഗിക തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ ഓസ്‌ട്രേലിയയിലെ നോർതേൺ ടെറിട്ടറി ലൈംഗികത്തൊഴിൽ ക്രിമിനൽ കുറ്റമല്ലാതാക്കി.

Advertisment

publive-image

ലൈംഗിക തൊഴിൽ കൂടുതൽ സുതാര്യമാക്കികൊണ്ടുള്ള പുതിയ നിയമം വഴി മറ്റ് വ്യവസായങ്ങൾക്ക് ബാധകമാകുന്ന നിയമങ്ങളെല്ലാം ഇനി ഇതിനും ബാധകമാകും. ഇതുപ്രകാരം വേശ്യാലയങ്ങൾ, വീടുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ലൈംഗികത്തൊഴിൽ, പൊതുസ്ഥലങ്ങളില്‍ ലൈംഗികതൊഴിലാളികള്‍ ഇടപാടുകാരെ തേടുന്നത് ഒന്നും ക്രിമിനല്‍ കുറ്റമല്ല. തൊഴിലിടങ്ങളിലെ സുരക്ഷ, തൊഴിലാളികളുടെ വേതനം, നികുതി, വിവേചനത്തില്‍ നിന്നുള്ള സംരക്ഷണം തുടങ്ങിയവ ലൈംഗിക തൊഴിലാളികൾക്കും ലഭിക്കും.

വേശ്യാലയങ്ങള്‍ നിയമവിധേയമാക്കുമെങ്കിലും ഇവ സ്ഥാപിക്കുന്നതിന് ചില നിബന്ധനകൾ സർക്കാർ മുൻപോട്ടു വച്ചിട്ടുണ്ട്. ചൈൽഡ് കെയറുകൾക്കും സ്കൂളുകൾക്കും സമീപത്തായി വേശ്യാലയങ്ങള്‍ അനുവദനീയമല്ല. ഈ നിയമം അഞ്ച് വർഷത്തിന് ശേഷം സർക്കാർ പുനഃപരിശോധനക്ക് വിധേയമാക്കും.

അതേസമയം പ്രതിപക്ഷം നേതാവ് ഗാരി ഹിഗ്ഗിൻസ് ബില്ലിനെ എതിർത്തു. മറ്റ് വ്യവസായങ്ങൾക്ക് സമാനമായി ലൈംഗിക തൊഴിലിനെ പരിഗണിക്കുന്നത് അനുയോജ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.

Advertisment