Advertisment

ഞങ്ങൾ ഒരു മുഖ്യമന്ത്രിയുടെ മുഖം അവതരിപ്പിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാതിരിക്കുന്നില്ല ;  പാർട്ടി ഇതിനെക്കുറിച്ച് ചിന്തിക്കും ; ഡൽഹിൽ കെജരിവാളിനെ നേരിടാൻ മുഖ്യമന്ത്രി സ്ഥാനാർഥിയുണ്ടാകുമെന്ന സൂചന നൽകി അമിത് ഷാ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡൽഹി: അരവിന്ദ് കെജ്‌രിവാളിനെതിരെ പുതിയ മുഖ്യമന്ത്രി മുഖം അവതരിപ്പിക്കാനുള്ള സാധ്യത തുറന്നുകാട്ടി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ആം ആദ്മി പാർട്ടി സർക്കാരിനോടുള്ള ജനങ്ങളുടെ വർധിച്ചുവരുന്ന അസംതൃപ്തി കണക്കിലെടുത്ത് ബിജെപി ബദൽ മാർഗം കൊണ്ടുവന്നിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.‌

Advertisment

publive-image

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനം, ദേശീയ തലസ്ഥാനം പിടിച്ചെടുക്കാനുള്ള അമിത് ഷായുടെ ആഗ്രഹത്തിന് മങ്ങലേൽപ്പിച്ചിട്ടില്ല.

Image result for amit shah against kejriwal

2020 ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ഷാ, ആം ആദ്മി സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ അസംതൃപ്തി നിലനിൽക്കുന്നതിനാൽ അധികാരമാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കി.

 

Advertisment