Advertisment

പരീക്ഷണം പൂര്‍ത്തിയായിട്ടില്ല; സുരക്ഷിതമെന്ന് തെളിഞ്ഞിട്ടുമില്ല; എന്നിട്ടും ചൈനയില്‍ വാക്‌സിന്‍ ഉപയോഗിച്ചത് ആയിരക്കണക്കിനുപേര്‍ !

New Update

publive-image

Advertisment

ബെയ്ജിങ്: പരീക്ഷണം പൂര്‍ത്തിയാക്കി സുരക്ഷിതമെന്ന് തെളിയിക്കപ്പെടാത്ത കൊവിഡ് വാക്‌സിനുകള്‍ ചൈനയില്‍ ആയിരക്കണക്കിനുപേര്‍ ഉപയോഗിച്ചതായി ന്യുയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. സുരക്ഷിതമെന്ന് തെളിയിക്കപ്പെടാത്ത വാക്‌സിനുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത് ആരോഗ്യവിദഗ്ധരിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

യിവു നഗരത്തില്‍ മാത്രം ഒരു മണിക്കൂറിനിടെ 500 ഡോസുകള്‍ വിറ്റഴിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ചൈനയില്‍ എത്ര പേര്‍ ഇതുവരെ വാക്‌സിന്‍ ഉപയോഗിച്ചുവെന്നത് വ്യക്തമല്ല. സുരക്ഷിതമാണോയെന്ന് വ്യക്തമല്ലാത്ത വാക്‌സിനുകള്‍ ഉപയോഗിക്കുന്നത് ഭാവിയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യത ഏറെയാണ്.

ചൈനീസ് കമ്പനിയായ സിനോഫാം നിര്‍മ്മിച്ച കൊവിഡ് വാക്‌സിന്‍ ഒരുലക്ഷം പേര്‍ക്ക് നല്‍കിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇവരില്‍ ആര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് കമ്പനി പറയുന്നു. 56,000 പേര്‍ വാക്‌സിന്‍ എടുത്തശേഷം വിദേശത്തേക്ക് പോയെന്നും അവര്‍ക്കൊന്നും കൊവിഡ് ബാധിച്ചില്ലെന്നും കമ്പനി പറയുന്നു.

Advertisment