Advertisment

ഫ്‌ളോറിഡായില്‍ സ്കൂള്‍ സോണ്‍ ഡ്രൈവിംഗ് നിയമം കര്‍ശനമാക്കുന്നു, കുറഞ്ഞ വേതനത്തില്‍ 1.12 ശതമാനം വര്‍ദ്ധനവ് .

New Update
ഫ്‌ളോറിഡാ: ഫ്‌ളോറിഡാ സംസ്ഥാനത്ത് സ്ക്കൂള്‍ സോണുകളില്‍ വാഹനം ഓടിക്കുന്നവര്‍ പാലിക്കേണ്ട കര്‍ശന നിയമം 2020 ജനുവരി 1 മുതല്‍ നിലവില്‍ വന്നു. സ്ക്കൂള്‍ സോണു കളിലും, ആക്ടീവ് വര്‍ക്ക്‌സോണുകളിലും പരിപൂര്‍ണ്ണമായും ഡ്രൈവ് ചെയ്യു മ്പോള്‍ ടെക്സ്റ്റിംഗ് നിരോധിച്ചിട്ടുണ്ട്. ഈ സോണുകളില്‍ വാഹനം ഓടിക്കുന്നവരുടെ കൈകളില്‍ ഒരു കാരണവശാലും സെല്‍ ഫോണ്‍ കാണരുതെന്നും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ആദ്യം ടെക്സ്റ്റിംഗ് നിയമം ലംഘിക്കുന്നവര്‍ക്ക് 30 ഡോളര്‍ പിഴയും, കോടതി ഫീസും അടയ്‌ക്കേണ്ടിവരും, രണ്ടാമതും പിടിക്കപ്പെടുകയാണെങ്കില്‍ 60 ഡോളര്‍ പിഴയും കോര്‍ട്ട് ഫീയും, ലൈസെന്‍സില്‍ 3 പോയന്റും ഉള്‍പ്പെടുത്തുമെന്ന് അധികൃതര്‍ പറഞ്ഞു.

publive-image

ജനുവരി 1 മുതല്‍ ഫ്‌ളോറിഡാ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്കണോമിക് ഓപ്പര്‍ട്യൂ ണിറ്റി റിപ്പോര്‍ട്ടനുസരിച്ച് കുറഞ്ഞ വേതനത്തില്‍ 1.12 ശതമാനം വര്‍ദ്ധനവ് ലഭിക്കും. ഇതുവരെ 8.46 ഡോളറായിരുന്നത് 8.56 (മണിക്കൂറിന്) ആയി ര്‍ദ്ധിക്കും. ആയിരക്ക ണക്കിന് തൊഴിലാളികള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം നല്‍കുവാന്‍ ഇതുമൂലം കഴിയുമെന്ന പ്രതീക്ഷിക്കുന്നതായും സംസ്ഥാന അധികൃതര്‍ അറിയിച്ചു.

publive-image

ടിപ്പ് ലഭിക്കുന്ന ജീവനക്കാരുടെ ശമ്പളത്തിലും വര്‍ദ്ധനവ് ലഭിക്കും ഇതുവരെ ലഭി ച്ചിരുന്ന 5.44 ഡോളര്‍ 5.54 ആയി വര്‍ദ്ധിക്കും. ഇതിന് പുറമെ നിരവധി പുതിയ നിയമങ്ങളും ജനുവരി 1 മുതല്‍ പ്രാബല്യത്തിലായിട്ടുണ്ട്.

Advertisment