Advertisment

കര്‍ണാടകയ്ക്കും ഗോവയ്ക്കും പുറമേ എം എൽ എ മാരുടെ കൂറുമാറ്റം രാജസ്ഥാനിലും ; ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടിയുടെ ആറ് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേർന്നു 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ജയ്‍പുര്‍: രാജസ്ഥാനിൽ ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടിയുടെ ആറ് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേർന്നു. നിയമസഭയിലെ ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടിയുടെ ആറ് എംഎല്‍എമാരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തങ്ങള്‍ കോണ്‍ഗ്രസില്‍ ലയിക്കുകയാണെന്ന് കാണിച്ച് ആറ് ബിഎസ്‍പി എംഎല്‍എമാരും കൂടി ഇന്നലെ രാജസ്ഥാന്‍ സ്പീക്കര്‍ക്ക് സിപി ജോഷിക്ക് കത്ത് നല്‍കി.

Advertisment

publive-image

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെല്ലോട്ടിന്‍റെ നേതൃത്വത്തില്‍ നടന്ന നീക്കങ്ങള്‍ക്കൊടുവിലാണ് ബിഎസ്‍പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് എന്നാണ് സൂചന.

രാജേന്ദ്ര ഗുഡ്, ജോഗേന്ദ്ര സിംഗ് അവാന, വാജിബ് അലി, ലഖാന്‍ സിംഗ് മീണ, സന്ദീപ് യാദവ്, ദീപ്‍ചന്ദ് ഖേറിയ എന്നീ ബിഎസ്‍പി എംഎല്‍എമാരാണ് തങ്ങള്‍ കോണ്‍ഗ്രസില്‍ ലയിക്കുകയാണ് എന്ന് കാണിച്ച് സ്പീക്കര്‍ക്ക് കത്ത് അയച്ചിരിക്കുന്നത്.

Advertisment