Advertisment

വായനയില്‍ "ബത്ഹ വഴി മനസ്സുകളിലേക്ക്"- നിഖില സമീർ

author-image
admin
New Update

റഫീഖ് പന്നിയങ്കരയുടെ   ബത്തയിലേക്കുള്ള വഴി.

Advertisment

എല്ലാവർക്കും ഇഷ്ടമാകുന്നൊരു കഥയെഴുതാൻ എന്നാണിനി എനിക്കാകുക .?

അങ്ങനൊരു കഥയാണെന്റെ സ്വപ്നം എന്ന തലക്കുറിയിൽ തൊട്ടെടഴുതുമ്പോൾ കഥാകൃത് നിനച്ചിട്ടുണ്ടാകില്ല ഒന്നല്ല ഒന്നിച്ചു പത്തൊൻപത് കഥകളാണ് അനുവാച കർക്ക്‌ വ്യത്യസ്തതയാൽ ഇഷ്ടമാവുകയെന്ന്‌ .

publive-image

പ്രവാസജീവിതം നൽകിയ അനുഭവസമ്പത്തും ,മാനുഷിക ബന്ധങ്ങളിലെ സ്വഭാവ വൈചിത്രങ്ങളും ഇന്ധനമായി കൃതിയിൽ വിനിയോഗിച്ചിരിക്കുന്നു."അവനവനേയും ചുറ്റുപാടിനേയും അറിയുക "എന്ന മൂല്യ സമ്പാദ്യം ചേർത്ത് വെച്ചിട്ടുണ്ടെന്ന തെളിവാണ് ഈ പുസ്തകത്തിന്റെ അകക്കാമ്പ് .

വിഷയ വൈവിധ്യത്താൽ സമ്പന്നമാണ് റഫീഖ് പന്നിയങ്കരയുടെ ബത്ഹയിലെക്കുള്ള വഴി . ജീവിതഗന്ധിയായ 19 കഥകളടങ്ങിയ കൃതി മൗലികമായ ആഖ്യാന ശൈലിയാൽ വ്യത്യസ്തത പുലർത്തുന്നു . പരിതാപകരമായ സമകാലിക രാഷ്ട്രീയ സാമൂഹിക അവസ്ഥകൾക്ക് നേരെയുള്ള ചോദ്യചിഹ്നമാണ് "ശിക്ഷ" .

ജീവിത സായാഹ്നത്തിലെ ഒറ്റപ്പെടലും ,പ്രളയവും പ്രമേയമാക്കിയ ഹൌസ് ബോട്ട് ചലച്ചിത്രമെന്ന പോൽ ആസ്വാദനക്ഷമമാണ് .പ്രളയം നൽകിയ പാഠങ്ങളെ തന്മയത്ത മായി ഇതിൽ അവതരിപ്പിച്ചിരിക്കുന്നു .ദൈവഭക്തിക്കൊപ്പം നിലനിൽക്കേണ്ട മനുഷ്യത്വം കെട്ടുപോകുന്നതാണ് പ്രളയത്തിനും കെടുതിക്കുമൊക്കെ കാരണമെന്ന് പറയുമ്പോൾ ;സരസ്വതിയുടെ അമ്മമ്മ മനുഷ്യനെ സ്നേഹിക്കേണ്ടതെങ്ങനെ എന്ന് പറയാതെ പറയുന്നു . ഉള്ളിലെ അഴുക്കാണ് നീക്കം ചെയ്യേണ്ടതെന്ന ശുദ്ധിവിചാരമാണ് ഹൌസ് ബോട്ട് നൽകുന്ന വെളിച്ചം .

publive-image

കഥാകൃത്ത്‌ റഫീഖ് പന്നിയങ്കര

മരുഭൂമിയിലെ ഒറ്റപ്പെടലിന്റെ വിഹ്വ ലതകൾക്കും ദുരിതപർവങ്ങൾക്കുമൊപ്പം ,നിസ്സഹായതയെ ചൂഷണം ചെയ്യുന്ന ഗതികേടിനേയും ,അവസരത്തിനൊത്ത്‌ വേഷം മാറുന്ന കള്ളനാണയങ്ങളേയും ,മറ്റുള്ളവന്റെ വേദന നിലനില്പിനുള്ള ഉപാധിയാക്കു ന്നവരേയും നന്നായി അവതരിപ്പിച്ചപ്പോൾ ബത്തയിലേക്കുള്ള വഴിയെന്ന അധ്യായം ഇടനെഞ്ചിലൊരു വിങ്ങലായി പടരുന്നു .

സഹായത്തിനു കൈനീട്ടുന്ന മനുഷ്യനെ കാണാതെ ദൈവസന്നിധിയിലേക്കോടുന്ന മനുഷ്യ ജന്മത്തിന്റെ നിരർത്ഥതയാണ് മഴ നനഞ്ഞ വീടിന്റെ നനവ് .മനുഷ്യന്റെ ദൗർബല്യങ്ങളെയും  മരണത്വരയെപോലും ജീവിതോപാധിയാക്കുന്ന മുതലെടുപ്പിന്റെ മരവിപ്പിനെ തുറന്നുകാട്ടുകയാണ് "മാർഗം

നല്ലതിനേയും തിയ്യതിനേയും തിരഞ്ഞെടുക്കാൻ യഥാർത്ഥ ജീവിതത്തിൽ പോലും പ്രയാസമായിരിക്കെ സാമൂഹിക മാധ്യമങ്ങളിലെ ചിലരുടെ തമാശകൾ ഫേക്ക് ഐഡി യുടെ രൂപത്തിൽനിരവധി ജീവിതങ്ങൾക്കൊപ്പം ,അതിന്റെ ഉടമയേയും അടിപ്പെടു ത്തുന്ന കാഴ്ച തുറന്നു കാട്ടുകയാണ് "മൂച്വൽ ഫ്രണ്ട് നൂർജഹാൻ." ലഹരിയായി തീരുന്ന ലൈകും കമെന്റും മുഖസ്തുതി യുടെ നിരർത്ഥതയും മടുപ്പും സ്വയം അടിപ്പെടലും വിഷയമാകുമ്പോൽ വായന ഏറെ സംവേദനക്ഷമാകുന്നു .

ഇളം മനസിന്റ ഇളകിയാടലുകളെ കൈകാര്യം ചെയ്യുന്ന മുയൽ ജാതകത്തിൽ കുഞ്ഞി ചിരിയിൽ ജീവിതം മുയൽവെളുപ്പായി നിറയുന്നു . പേറി നടക്കുന്ന പേരുപോലും സ്വന്തമായുള്ള തീരുമാനമല്ലെന്ന തിരിച്ചറിവിൽ എളിമയാകേണ്ടതാണ് ഓരോ ജീവിത വുമെന്ന പാഠം പകരുകയാണ് ബെന്നിച്ചന്റെ സുവിശേഷം .

പ്രവാസമെന്നാൽ പ്രയാസങ്ങളെ അകറ്റാനായുള്ള മാർഗത്തിലുപരി ;നിരന്തരാവശ്യ ങ്ങൾ നിവർത്തിച്ചു കൊടുക്കാനുള്ള ഒരു ജന്മത്തിന്റെ തീറെഴുതികൊടുപ്പാണ് എന്ന് സാക്ഷ്യപ്പെടുത്തുകയാണ് "ഇക്കരെ പച്ച " "പട്ടിയും ,ഇഴജന്തുക്കളും ചെയ്യാത്തതല്ലേ മനുഷ്യർ ന്റെ കുട്ടിയോട്....." കളർ പെൻസിലിലെ "അമ്മയുടെ ഹൃദയം പൊടിയുന്ന രോദനം വായനക്കാരിൽ തൊണ്ടയോളമെത്തി കുരുങ്ങുന്ന നിലവിളിയായിത്തീരും ..

".ഇത്തിരിപോന്നൊരു ജീവിതത്തിന്റെ അർത്ഥനിരർത്ഥതകളാണ് "കാഴ്ചയായ് "നിറയുന്നത് .

publive-image

ഉത്തരമില്ലാത്ത ചോദ്യങ്ങളാണ് ചുറ്റുപാടുകൾ ... മുതിർന്നവർ പരിഗണിക്കാൻ മറന്നു പോകുന്ന നിറം മങ്ങിയ ജീവിതങ്ങളും ചുറ്റുപാടിലേക്കുള്ള ഒരു കുട്ടിയുടെ അലിവും നിരീക്ഷണോത്സുകതയുമാണ് "കൂടെവിടെ"

കടലാണ് സൗഹൃദം .തിരയോളം എണ്ണിയാലൊടുങ്ങാത്തതാണ് അതിലെ നന്മകൾ .

എന്നാലോ ഇനിയും തിരുത്താൻ തയ്യാറല്ലാത്ത നശീകരണപ്രവർത്തനങ്ങൾക്കു മുന്നിലും അണയാത്ത പ്രതീക്ഷയാണ് "കടലോരക്കാറ്റ് ."

"വീടെന്ന "അധ്യായം  പ്രകൃതിയോടുള്ള കടമകൾ മറക്കരുതെന്ന ഉണർത്തലാകുന്നു . നേരമില്ലായ്മയിൽ , ,കൗശലത്തിൽ പൊഴിയുന്ന അസഹിഷ്ണുതയാണ് "അതിഥി ദേവോഭവ :  മഴയും വെയിലും ചിരിയും കണ്ണീരും പ്രണയവുമൊക്കെ തൊട്ടറിഞ്ഞാണ് ജീവിതം നീളേണ്ടതും കഥയായ് നിലനിൽക്കേണ്ടതുമെന്ന് "കണ്ണാടിവാതിൽ "കഥ പറയുന്നു .

ഭൂമിയിലെ മാലാഖയുടെ ഭയവിഹ്വലതകളും ഹൃദയനൈര്മല്യവും മാനുഷികാർദ്ര തയും മന്ത്രികപ്പുല്ലാങ്കുഴലായ്‌ എലിസബത്തും ,എലികുഞ്ഞുങ്ങളും എന്ന കഥയിൽ നാദധാരയാകുന്നു . തലക്കെട്ടുകൾ ബത്തയിലെ തെരുവ് നാമങ്ങൾ പോലെ വ്യത്യ സ്തവും ലളിതവുമാണ് .

നഗരക്കൊയ്ത്ത് ,(കഥകൾ )കടൽദൂരം (കവിതകൾ )മുൻപ് പ്രസിദ്ധീകരിച്ചിട്ടുണ്ട് .എഴുത്തു വീഥിയിൽ നിരവധി പുരസ്കാരങ്ങളും റഫീഖിന് സ്വന്തമായി .

ബത്തയുടെ തെരുവോരത്തു ചെരാത് സാഹിത്യവേദി സംഘടിപ്പിച്ച ലാളിത്യമാർന്ന ചടങ്ങിൽ പ്രകാശിതമായ പുസ്തകം ഓരോരോ മനസിലും പ്രകാശം ചൊരിയാനുള്ള മിന്നാമിനുങ്ങിനെ പേറുന്നുണ്ട് .. മനുഷ്യ സ്നേഹിയായ അക്ഷരോപാസകന്റെ ആവിഷ്കാരങ്ങൾക്കിനിയും പ്രവാസവും നാടും സാക്ഷ്യം വഹിക്കട്ടെ .. അത് സഹൃദയ മാനസങ്ങളിൽ വെളിച്ചം നിറക്കട്ടെ ...

Advertisment