Advertisment

റിയാദില്‍ 234 പേര്‍ രോഗമുക്തരായി, ചികിത്സയിലുള്ളത് 604, പുതുതായി കോവിഡ് സ്ഥിരീകരണം 43, മരണം 3, രോഗമുക്തി നേടിയവര്‍ 615

author-image
admin
New Update

മക്ക , മദീന  രോഗ ബാധിതരുടെ എണ്ണം 824, രോഗ മുക്തരായവര്‍ 146, ഇരു സ്ഥലങ്ങളിലെ മരണം 27

Advertisment

റിയാദ് : സൗദിയില്‍ 43 പുതിയ കോവിഡ് കേസുകളും മൂന്ന് മരണവും ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു ഇതോടെ സൗദിയില്‍ ആകെ മരണം 41 ആയി .രോഗബാധിതരുടെ എണ്ണം മൂവായിരത്തിനടുത്ത് ആണ് (2795) രോഗമുക്തരായവരുടെ എണ്ണംവര്‍ദ്ധിച്ചു വരുന്നുവെന്നുള്ള വാര്‍ത്ത ഏറെ ആശ്വാസകരമാണ് 615 പേരാണ് ഇതുവരെ രോഗ മുക്തിനേടിയത് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ള റിയാദില്‍ നിലവില്‍ രോഗബാധിതരുടെ എണ്ണം 841 ആണ് അതില്‍ 234 പേരുടെ പരിശോധനഫലം നെഗറ്റിവ് ആണ് ചികിത്സയില്‍ റിയാദില്‍ മാത്രം 604 പേരാണ് ഇതുവരെയുള്ള കണക്ക് രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവര്‍ 2139 ആണ്.

publive-image

അതിനിടെ ലോകത്താകമാനം കോവിഡ് മരണം എഴുപത്തി ആറായിരം പിന്നിട്ടു .രോഗബാധിതരുടെ എണ്ണം പതിമൂന്ന് ലക്ഷം കടന്നു, രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌ കാണിക്കുന്നത് ഏറെ ആശ്വാസകര മാണ്, ഇതുവരെ വേള്‍ഡോമീറ്റര്‍ കണക്കനുസരിച്ച് രണ്ടു ലക്ഷത്തി തൊണ്ണൂറ്റി മൂന്നായിരം പേര്‍ വൈറസ്‌ ബാധയില്‍ നിന്ന് മുക്തി നേടിയിട്ടുണ്ട്. നാല്‍പ്പത്തിഏഴായിരം പേര്‍ അതീവ തീവ്രപരിചരണ വിഭാഗത്തില്‍ ആണ്. ചികിത്സയില്‍ ഒമ്പത് ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരം പേര്‍ ആണ്.

Advertisment