Advertisment

സൗദിയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 154 പേര്‍ക്ക്, മൊത്തം കൊവിഡ്‌ ബാധിതരുടെ എണ്ണം 1453 ആയി ഉയര്‍ന്നു

author-image
admin
New Update

റിയാദ് : കോവിഡ് 19 നേരിടുന്നതിനായി കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഇന്ന്‍ സ്ഥിരീകരിച്ചത് 154 കേസുകള്‍, ആരോഗ്യ വകുപ്പ് ഇന്നു തിങ്കളാഴ്ച്ച (30-03-2020) പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 1453 ആണ്. രോഗമുക്തി നേടിയവര്‍ 115 .

Advertisment

publive-image

ഇന്ന്‍ ( 30-03-2020) കോവിഡ് സ്ഥിരീകരിച്ച കേസുകള്‍ മക്ക 40മ റിയാദ് 22, ദമാം 34, മദീന 22 എന്നിവിടങ്ങളില്‍ ആണ് കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്തത്

കോവിഡ് 19 ബാധിതരുടെ മേഖലകള്‍ തിരിച്ചുള്ള മൊത്തം കണക്കുകള്‍ ഇപ്രകാരമാണ് റിയാദ് 540, മക്ക 240, ജിദ്ദ 194, ഈസ്റെര്ന്‍ റീജിയണല്‍ 116, ദമാം 89, മദീന 70, ഖത്തീഫ് 48, തായിഫ് 26, അല്‍ ഖോബാര്‍ 21, അല്‍ബഹ 13, ബിഷ 13, നജ്റാന്‍ 13, അബഹ 9, ദഹ്റാന്‍ 9, ജിസാന്‍ 7, ഹഫൂഫ് 11, തബൂക് 6, ഖമീസ് മുഷ്യിത് 5, കസീം 4, അസീര്‍ 3, അറാര്‍ 2, സൈഹാത് 2, ജുബൈല്‍ 1, കുന്‍ഫുഹദ 1, കഫ്ജി 1, രക്ത്നൂറ 1.അല്‍ റാസ് 1,ബുറൈദ 1,യാമ്പു 1 , ദവാദമി 1, സാംത 1, എന്നിവിടങ്ങളിലാണ് കൊറോണ വൈറസ്‌ സ്ഥിരീകരിച്ചത്.

അതിനിടെ സൗദിയിൽ കോവിഡ് ബാധിച്ച മുഴുവൻ ആളുകൾക്കും മികച്ച ചികിത്സ നൽകാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്‍റെ ഉത്തരവും നിലവില്‍ വന്നു.

Advertisment