Advertisment

അഞ്ച് വകുപ്പുകളെ ചുമതലപ്പെടുത്തി, സൗദിയില്‍ ഇഖാമ തവണകളായി പുതുക്കാം;

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ്: വിദേശ തൊഴിലാളികളുടെ റെസിഡന്റ് പെര്‍മിറ്റായ ഇഖാമ മൂന്നു മാസ കാലയളവില്‍ പുതിയത് എടുക്കാനും നിലവിലുള്ളത് പുതുക്കാന്‍ സൗകര്യമൊരുക്കി സൗദി. ഇതിനായി ആഭ്യന്തര വകുപ്പ്, മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം, സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ധനകാര്യം, എണ്ണേതര വരുമാന വികസന കേന്ദ്രം വകുപ്പുകളെ ചുമതലപ്പെടുത്തിയിരിക്കുന്നു.

Advertisment

publive-image

ഒരു വര്‍ഷത്തേക്കുള്ള ഇഖാമ മൂന്നുമാസമോ ആറു മാസമോ കാലത്തേക്ക് മാത്രമായി ലെവിയും ഇഖാമ ഫീസും അടച്ച് എടുക്കാനോ പുതുക്കാനോ അനുവദിക്കുന്ന വിധമാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഇത് എന്ന് മുതലാണ് പ്രാബല്യത്തില്‍ വരികയെന്നത് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി, സൗദി അതോറിറ്റി ഫോര്‍ ഡാറ്റ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എണ്ണേതര വരുമാന വികസന കേന്ദ്രം എന്നീ വകുപ്പുകളുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രി തീയതി നിശ്ചയിക്കുന്നതാണ്.

പിന്നീട് ഈ വകുപ്പുകള്‍ ധനമന്ത്രാലയവും എണ്ണേതര വരുമാന വികസന കേന്ദ്രവുമായി സഹകരിച്ച് ഇഖാമ ഘട്ടംഘട്ടമായി പുതുക്കുകയും ഇഷ്യൂചെയ്യുകയും ചെയ്യുന്നതിനുള്ള സാങ്കേതിക തയ്യാറെടുപ്പുകള്‍ നടത്തും.

 

Advertisment