Advertisment

സൗദിയില്‍ കഴിഞ്ഞ ആറു മണിക്കൂറിനിടെ 82 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗം ബാധിച്ചവരുടെ എണ്ണം 2605 ആയി

author-image
admin
New Update

റിയാദ്- സൗദിയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പെടുത്തികൊണ്ട് ഉത്തരവ് വന്നരിക്കെ രാജ്യത്ത്  കഴിഞ്ഞ ആറു മണിക്കൂറിനിടെ  82 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗം ബാധിച്ചവരുടെ എണ്ണം 2605 ആയി ഉയര്‍ന്നു.ഇതോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2016 ആണ്.

publive-image

സൗദിയിലെ വിവിധ പ്രവിശ്യകളിലെ രോഗബാധിതരുടെ എണ്ണം ഇപ്രകാരമാണ് റിയാദ്  601, മക്ക 382, ജിദ്ദ 259, മദീന 229, ഖത്തീഫ് 136, ദമാം 112, ഹുഫൂഫ് 41, ദഹ്‌റാന്‍ 38, അല്‍ഖോബാര്‍ 37, തബൂക്ക് 33, ഖമീസ് മുശൈത്ത് 25, തായിഫ് 25, ഖഫ്ജി 15, ബുറൈദ 14, അബഹ 11, അല്‍ബാഹ 10, റാസ് തന്നൂറ 5, അല്‍റാസ് 4, ജിസാന്‍ 4, ജുബൈല്‍ 4, നജ്‌റാന്‍ 4, ശറൂറ 1, ബീശ 3, മഹായില്‍ അസീര്‍ 3, അഹദ് റഫീദ 2, മബ്രിസ് 2, സൈഹാത്ത് 2, ദവാദ്മി 1, ഹനാകിയ 1, മജ്മ 1, അല്‍ഉലാ 1,അല്‍വജ്ഹ് 1, ളിബാ 1, ഹഫര്‍ അല്‍ബാത്തിന്‍ 1, സാംത്ത 1, യാമ്പു 1 അടക്കം 2016 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്

ലോകത്താകമാനം രോഗബാധിതരുടെ എണ്ണം പതിമൂന്ന് ലക്ഷം കവിഞ്ഞു, മരണപെട്ടവരുടെ എണ്ണം 74,000 കടന്നു , ചികിത്സയിലുള്ളവര്‍ 9, 82,182 , രോഗമുക്തിനേടിയവരുടെ എണ്ണം 2,77,737 ആണ്. 46,538 പേര്‍ അതീവ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ട്.

Advertisment