Advertisment

ബാഴ്‌സയെ ഉപേക്ഷിച്ച് മറ്റൊരു സൂപ്പര്‍ താരം, ഇനി പ്രീമിയര്‍ ലീഗില്‍

New Update

Advertisment

ഫ്രഞ്ച് താരം ലൂക്കാസ് ഡിഗ്ന ബാഴ്‌സലോണ വിട്ടു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് എവര്‍ട്ടെണിലേക്കാണ് ഡിഗ്ന കൂറുമാറിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തേയ്ക്കാണ് ഡിഗ്നയുമായുളള എവര്‍ട്ടണിന്റെ കരാര്‍. 20 മില്യണ്‍ പൗണ്ടിനാണ് (ഉദ്ദേശം 175 കോടി രൂപ) ബാഴ്‌സലോണ ഡിഗ്നയെ എവര്‍ട്ടണ് കൈമാറിയത്.

എവര്‍ട്ടണെ പോലൊരു ക്ലബിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോലെയൊരു ഫുട്‌ബോള്‍ ലീഗിലും കളിക്കുന്നതിന്റെ ത്രില്ലിലാണ് താനെന്നും ഏറ്റവും മികച്ച കളി പുറത്തെടുക്കാന്‍ താന്‍ ശ്രമിക്കുകയെന്നും കരാര്‍ ഒപ്പിട്ട ശേഷം ഡിഗ്ന പറഞ്ഞു. കൂടുതല്‍ മത്സരം കളിക്കണമെന്ന ആഗ്രഹമാണ് ബാഴ്‌സ വിടാന്‍ പ്രേരിപ്പിച്ചതെന്നും ഫ്രഞ്ച് താരം വ്യക്തമാക്കി.

2013ല്‍ ലില്ലേയില്‍ നിന്ന് പാരിസ് സെന്റ് ജര്‍മ്മനിയില്‍ എത്തിയതോടെയാണ് ഡിഗ്നയെ ലോകം അറിയുന്നത്. 2015-16 സീസണ്ല്‍ എഎസ് റോമയ്ക്കായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച ലെഫ്റ്റ് ബാക്ക് 2016ലാണ് ബാഴ്‌സലോണയിലെത്തിയത്. എന്നാല്‍ ബാഴ്‌സയില്‍ 29 മത്സരങ്ങള്‍ മാത്രമാണ് അദ്ദേഹത്തിന് രണ്ട് വര്‍ഷത്തിനിടെ കളിക്കാനായത്. ഇതോടെയാണ് 25കാരനായ ഡിഗ്ന ബാഴ്‌സ വിടാന്‍ തീരുമാനിച്ചത്.

ഫ്രഞ്ച് ടീമിനായി 14 മത്സരവും ഡിഗ്ന കളിച്ചിട്ടുണ്ട്.

ഈ സീസണില്‍ എവര്‍ട്ടണിന്റെ രണ്ടാമത്തെ സൈനിംഗാണ് ഡിഗ്നയുടേത്. നേരത്തെ റിച്ചാഡ്‌സണെ 50 മില്യണ്‍ പൗണ്ടിന് വല്‍ട്ട്‌ഫോര്‍ഡില്‍ നിന്ന് എവര്‍ട്ടണ്‍ സ്വന്തമാക്കിയിരുന്നു.

Advertisment