Advertisment

റിംഫ്​ പുതിയ ഓഫീസ് ​ഉദ്ഘാടനം ചെയ്​തു

author-image
admin
New Update

റിയാദ്: റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിെൻറ പുതിയ ഓഫീസ്​ ഉദ്​ഘാടനം ചെയ്​തു. ബത്ഹയിലെ സിറ്റി ഫ്ലവർ ഹൈപർമാർക്കറ്റ്​ കോർപറേറ്റ്​ ഓഫീസിനോട്​ ചേർന്ന്​ സജ്ജീകരിച്ച ഒാഫീസി​െൻറ ഉദ്​ഘാടനം സിറ്റി ഫ്ലവർ ഡയറക്ടർ ഇ.കെ റഹീം നിർവഹിച്ചു. ചടങ്ങിൽ വൈസ്​ പ്രസിഡൻറ് അക്ബർ വേങ്ങാട്ട്​ അധ്യക്ഷത വഹിച്ചു.

Advertisment

publive-image

റിംഫിന്‍റെ പുതിയ ഓഫീസ് സിറ്റി ഫ്ലവർ ഡയറക്ടർ ഇ.കെ റഹീം ഉദ്​ഘാടനം ചെയ്യുന്നു

സിറ്റി ഫ്ലവർ സി.ഇ.ഒ ഫസൽ റഹ്​മാൻ, മാർക്കറ്റിങ്​ മാനേജർ ദിലിഷ് നായർ, മാധ്യമ പ്രവർത്തകരായ ഉബൈദ്എടവണ്ണ, നാസർ കാരന്തൂർ, ബഷീർ പാങ്ങോട്, വി.ജെ നസറുദ്ദീൻ, സുലൈമാൻ ഈരകം, ഷെഫീഖ് കിനാലൂർ, ജലീൽ ആലപ്പുഴ, ജയൻ കൊടുങ്ങല്ലൂർ, നൗഫൽ പാലക്കാടൻ, ഷിബു ഉസ്​മാൻ, മുജീബ്, ഷിനോജ്, ബി.സി അഹമ്മദ് കോയ, സുധീർ എന്നിവർ സംസാരിച്ചു.

publive-image

ജനറൽ സെക്രട്ടറി ഷംനാദ്​ കരുനാഗപ്പള്ളി സ്വാഗതവും ട്രഷറർ കെ.സി.എം അബ്​ദുല്ല നന്ദിയും പറഞ്ഞു.

 

Advertisment