Advertisment

കുവൈറ്റ് ഇന്ത്യന്‍ എംബസിയില്‍ മെയ്ഡ് ഇന്‍ ഇന്ത്യാ പ്രദര്‍ശനം സംഘടിപ്പിച്ചു

New Update

കുവൈറ്റ് : കുവൈറ്റ് ഇന്ത്യൻ എംബസിയില്‍ മെയ്ഡ് ഇന്‍ ഇന്ത്യാ പ്രദര്‍ശനം സംഘടിപ്പിച്ചു . മാര്‍ച്ച് 21ന് ഹോട്ടൽ ഹോളിഡേ ഇന്നിലാണ് പരിപാടി സംഘടിപ്പിച്ചത്‌. ഇന്ത്യ–കുവൈത്ത് വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യൻ ഉൽപന്നങ്ങൾക്കു പുതിയ വിപണി കണ്ടെത്തുന്നതിനും എക്സിബിഷൻ സഹായിച്ചതായാണ് വിലയിരുത്തല്‍.

Advertisment

publive-image

ഭക്ഷ്യോൽപന്നങ്ങൾ, ഓട്ടമൊബീൽ, വീട്ടുപകരണങ്ങൾ, ആയുർവേദ ഉൽപന്നങ്ങൾ, വാർത്താവിനിമയ സംവിധാനങ്ങൾ, ഐടി അനുബന്ധ ഉൽപന്നങ്ങൾ എന്നിങ്ങനെ വിപുലമായ ശ്രേണിയാണ് പ്രദർശനത്തിൽ അണിനിരത്തിയത്‌ .

കുവൈത്ത് വാ‍ണിജ്യ മന്ത്രാലയത്തിലെ രാജ്യാന്തര സംഘടനാ- വിദേശ വ്യാപാര വിഭാഗം അസി.അണ്ടർസെക്രട്ടറി ഷെയ്ഖ് നിമാർ ഫഹദ് അൽ മാലിക് അൽ സബാഹ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്‌തു.

ഇന്ത്യയിൽ നിന്നുള്ള നിരവധി ഉത്പന്നങ്ങൾ അണിനിരത്തിയ പ്രദർശനം കാണാൻ സ്വദേശികൾ ഉൾപ്പെടെ നിരവധിപേർ എത്തി. ഇന്ത്യയും കുവൈത്തും തമ്മിലുള്ള വാണിജ്യ-സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ പ്രദർശനം സഹായിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

Advertisment