Advertisment

പൗരത്വ ബില്ലിനെതിരെ ശക്തമായ പ്രതിഷേധ സംഗമമായി ഒ.ഐ.സി.സി ചരിത്ര പഠന കേന്ദ്രത്തിന്റെ ഉദ്‌ഘാടനം

New Update

ജിദ്ദ: ഡിസംബര്‍ 11 നെ ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത ദിനമായിമാക്കിമാറ്റി ഇരു സഭകളും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിര ശക്തമായ പ്രതിഷേധ സംഘമത്തോടെ ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്ഗ്രസ് ഷറഫിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ഇന്ത്യന്‍ ചരിത്ര പഠന കേന്ദ്രം ചരിത്ര വഴികളിലൂടെ എന്ന ദ്വൈമാസ ചരിത്ര പഠന ക്ലാസിന്റെ ഉദ്ഘാടനം ജിദ്ദയില്‍ സാംസ്കാരിക സാമൂഹിക സാഹിത്യ രംഗത്തെ പ്രമുഖ വ്യക്തിത്വം ഗോപി നെടുങ്ങാടി നിര്‍വഹിച്ചു.

Advertisment

publive-image

ഒ.ഐ.സി.സി. ശറഫിയ കമ്മിറ്റിയുടെ ദ്വൈമാസ ചരിത്ര പഠനക്ലാസ് ഗോപി നെടുങ്ങാടി ഉദ്ഘാടനം ചെയ്യുന്നു

ചരിത്രത്തില്‍ ഇന്നേ വരെ കേട്ടുകേള്‍വിപോലും ഇല്ലാത്ത വിധം ഒരു മതേതരത്വ രാജ്യത്തെ മാതാതിഷ്ടിത രാജ്യമാക്കി മാറ്റാനുള്ള സംഘപരിവാറിന്റെ തീവ്രശ്രമങ്ങള്‍ ക്കിടയില്‍ നമ്മുടെ അസ്ഥിത്വം വീണ്ടെടുക്കാനും നമ്മുടെ ചരിത്രത്തെ നാം കൂടുതല്‍ മനസ്സിലാക്കാനും പുതു തലമുറകളിലേക്ക് പകര്‍ന്നു നല്‍കാനും ചരിത്ര പഠനം അനിവാര്യമാണ് എന്നും കാലത്തിന്റെ ആവശ്യഗത മനസ്സിലാക്കി ഇത്തരം ഒരു ചരിത്ര പഠനക്ലാസിന് തുടക്കം കുറിച്ച ഒ.ഐ.സി.സി. ശറഫിയ കമ്മിറ്റിയെ ശ്ലാകിക്കുന്നു എന്നും യോഗം ഉദ്ഘാടനം ചെയ്തു അദ്ദേഹം പറഞ്ഞു .

യോഗത്തില്‍ ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ മുഖ്യപ്രഭാ ഷണം നടത്തി . ഒരു മഹത്തായ രാജ്യത്തിന്റെ പവിത്രതതയെയും പാരമ്പര്യത്തേയും വലിച്ചു കീറി രാജ്യത്തെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ചു രാജ്യത്തെ അന്ധകാരത്തി ലേക്ക് നയിക്കുകയാണ് നരേന്ദ്ര മോഡിയും അമിത്ശായും ചെയ്യുന്നത്. സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തു ബ്രിട്ടീഷുകാരന്റെ കാല്‍ക്കല്‍ വീണു മാപ്പെഴുതി കൊടുത്ത സംഘപരിവാര്‍ നേതാക്കളുടെ പിന്‍തലമുറക്കാര്‍ക്ക് രാജ്യത്തെ പൗരന്മാരുടെ പൌരത്വത്തെ ചോദ്യം ചെയ്യാന്‍ അധികാരമില്ല.

publive-image

ഒ.ഐ.സി.സി. ശറഫിയ കമ്മിറ്റിയുടെ ദ്വൈമാസ ചരിത്ര പഠനക്ലാസ് ഉദ്ഘാടന ചടങ്ങായിൽ ഡോ. ഇസ്മായിൽ മരുതേരി സംസാരിക്കുന്നു ചെയ്യുന്നു

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാനികളും ആധുനിക ഇന്ത്യയുടെ ശില്പ്പി കളുമായ ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് നേതാക്കളെ അടക്കം സംഘപരിവാര്‍ തങ്ങ ളുടെ ആളുകള്‍ ആക്കി ചിത്രീകരിച്ചു ചരിത്ര സത്യങ്ങളെ വികലമാക്കുന്ന ഈ യുഗ ത്തില്‍ ചരിത്ര സത്യങ്ങളെ വിളിച്ചു പറയുക എന്നത് ഓരോ ഇന്ത്യക്കാരന്റെയും ബാധ്യതയാണ് എന്നും അതിനാല്‍ തന്നെ ചരിത്ര പഠനങ്ങളുടെ ആവശ്യകത ആധുനിക യുഗത്തില്‍ കൂടുതല്‍ പ്രാധാന്യമര്‍ഹിച്ചു വരികയാണ് എന്നും അദ്ദേഹം പറഞ്ഞു.

പ്രമുഖ പ്രഭാഷകനും സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖനുമായ ഡോ.ഇസ്മായീല്‍ മരുതേരി യോഗത്തെ അഭിസംഭോധനം ചെയ്തു സംസാരിച്ചു . അധികാരത്തിലെ ഏറിയ തിരഞ്ഞെടുപ്പില്‍ പോലും സുധാര്യത കൈവരിക്കാന്‍ കഴിയാത്ത ഒരു സര്‍ക്കാര്‍ രാജ്യത്തിന്റെ അടിവേരറുത്ത് രാജ്യത്തെ ജനങ്ങളുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് പൌരന്മാരെ തീരുമാനിക്കുന്ന അപകടകരമായ ഒരു സാഹചര്യം ആണ് രാജ്യത്ത് സംജാതമായിരിക്കുന്നത്,

നിഷ്ടൂര ഭരണ കര്‍ത്താക്കളായി ചരിത്രം രേഖപ്പെടുത്തിയ എകാധിപതികളെ പോലെ ഒരു ജനാധിപത്യ മതേതരത്വ രാജ്യമായ ഇന്ത്യയുടെ ഭരണകൂടം എത്തിപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ചരിത്രത്തെ തങ്ങള്‍ക്കനുസരിച്ചു വലിച്ചു നീട്ടിയും വെട്ടി മാറ്റിയും ജനങ്ങളിലേക്ക് പഠിപ്പിക്കുക്കയാണ് സംഘപരിവാര്‍ ചെയ്യുന്നത്. ഈ സാഹ ചര്യത്തില്‍ ഇന്ത്യ എന്ന സംഘല്‍പ്പം മുതലുള്ള ചരിത്രത്തെ നാം പഠിക്കുകയും വിശക ലനം ചെയ്യുകയും മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുകയും ചെയ്യണം എന്നും അത്തരം ഒരു സംരഭമായ ചരിത്ര പഠന കേന്ദ്രത്തിനു എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു .

യോഗത്തില്‍ ഒ.ഐ.സി.സി ഷറഫിയ ഏരിയ കമ്മിറ്റി പ്രസിഡണ്ട് ഫസലുള്ള വെള്ളു വമ്പാലി അധ്യക്ഷത വഹിച്ചു, പൗരത്വ ബെധഗതി ബില്ലിനെതിരെ നടന്ന പ്രതിഷേധ ചടങ്ങില്‍ ഇന്ത്യന്‍ ഭരണഘടനയുടെ പ്രീമബിള്‍ ചൊല്ലിയുള്ള പ്രതിജ്ഞ ചടങ്ങിനു ഒ.ഐ.സി.സി റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ.ടി.എ.മുനീര്‍ നേതൃത്വം നല്‍കി.

ഒ.ഐ.സി.സി. നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് ശങ്കള്‍ ഇളന്കൂര്‍ എഞ്ചിനീയര്‍ ഇഖ്ബാല്‍ പൊക്കുന്നു , ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ജിദ്ദയില്‍ എത്തിയ മുന്‍ ഒ.ഐ.സി.സി നേതാവ് പാലക്കണ്ടി അബ്ദുറസാഖ് , മോഹന്‍ ബാലന്‍ , ഷാനവാസ് മാസ്റ്റര്‍ തുടങ്ങി യവര്‍ സംസാരിച്ചു.

ശുക്കൂര്‍ വക്കം , സക്കീര്‍ ഹുസൈന്‍ എടവണ്ണ, അലി തേക്ക്തോട് , ശ്രീജിത്ത് കണ്ണൂര്‍ , മുജീബ് മൂത്തേടത്ത്,സഹീര്‍ മാഞ്ഞാലി, ലത്തീഫ് കണ്ണൂര്‍ , കുഞ്ഞിമുഹമ്മദ്‌ കോടശ്ശേരി അനില്‍ മുഹമ്മദ്‌ , അസഹാബ് വര്‍ക്കല, ബഷീറലി പരുത്തുക്കുന്നന്‍ ,മുജീബ് തൃത്താല, റിയാദ് ഖാന്‍ , സിദ്ദീഖ് ചോക്കാട് , നിസാം കരുവാരക്കുണ്ട്,ഉമര്‍ കോയ, നാസര്‍ കോഴിത്തോടി തുടങ്ങി നാഷണല്‍ , റീജ്യണല്‍ ,ജില്ലാ ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ചു നിരവധിപേര്‍ പങ്കെടുത്തു. ഷറഫിയ ഏരിയ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഉസ്മാന്‍ വാകയില്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ഉസ്മാന്‍ കുണ്ട്കാ വില്‍ നന്ദിയും പറഞ്ഞു.

 

Advertisment