Advertisment

ജലീബ് അല്‍ ഷൂയുഖിലും വാക്‌സിനേഷന്‍ കേന്ദ്രം; കുവൈറ്റില്‍ വാക്‌സിനേഷന്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യമന്ത്രാലയം

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാക്‌സിനേഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിനായി, ജലീബ് അല്‍ ഷുയൂഖിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രാലയം നിര്‍വഹിച്ചു. പ്രദേശത്തെ ഒരു ജിമ്മിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

കാത്തിരിപ്പ് കേന്ദ്രം അടക്കമുള്ള സൗകര്യമുള്ളതിനാല്‍, പ്രദേശത്തെ ജനസാന്ദ്രതയുമായി ഈ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ ശേഷി പൊരുത്തപ്പെടുന്നുണ്ടെന്നും, മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റുള്ളവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാന്‍ ഇത് സഹായകരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ വിപുലീകരണം മന്ത്രാലയം തുടരുകയാണ്. ലഭിക്കുന്ന 'ടെസ്റ്റ് മെസേജി'ലുള്ള തീയതിയില്‍ മാത്രമേ വാക്‌സിനേഷന് എത്താവൂവെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Advertisment