Advertisment

പിണറായിയുടേത് പ്രഫഷണൽ മാർക്കറ്റിങ് വിജയം : ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെസി അബൂബക്കർ

New Update

publive-image

Advertisment

ഫുജൈറ: നിയമസഭാ തെരെഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ വിജയം പ്രഫഷണൽ മാർക്കറ്റിങ് വിജയമാണെന്ന് ഇൻകാസ് ‌ ഫുജൈറ പ്രസിഡന്റ് കെസി അബൂബക്കർ അഭിപ്രായപ്പെട്ടു.

എത്ര മോശം ഉല്‍പന്നവും പ്രൊഫഷണൽ മാർക്കറ്റിംഗ് തന്ത്രമുപയോഗിച്ചു വിറ്റഴിക്കാമെന്നു തെളിയിക്കുന്നതാണ് തെഞ്ഞെടുപ്പുഫലങ്ങൾ. കിറ്റുകൾ പോലുള്ള വൈകാരിക സമീപനങ്ങൾ കൊണ്ട്‌ ജനങ്ങളെ സ്വാധീനിക്കാൻ കഴിയുമെന്ന് തിരിച്ചറിയുന്നതിൽ യുഡിഎഫ് നേതൃത്വം പരാജയപ്പെട്ടു.

കേരളത്തിൽ യുഡിഎഫ് തോൽവി ബിജെപിക്കു വളരാൻ അവസരമാക്കുമെന്നു അമിത്ഷായെ ബോധ്യപ്പെടുത്തിന്നതിലും അതനുസരിച്ചു തന്ത്രങ്ങൾ ഒരുക്കുന്നതിലും ബിജെപി സഹായം ലഭ്യമാക്കുന്നതിലും പിണറായി വിജയൻ വിജയിച്ചു.

പക്ഷേ ഇതൊക്കെ കേരളത്തിൽ മതേതര ഐക്യം തകർത്തു ദീഘകാലാടിസ്ഥാനത്തിൽ വലിയ പ്രത്യഘാതമുണ്ടാക്കുമെന്നു നാം തിരിച്ചറിയേണ്ടതുണ്ട്.

കേരളം കണ്ട ഏറ്റവും വലിയ അഴിമതി സർക്കാരിനെതിരെ ജനരോഷം ഉയർത്തി കൊണ്ടുവരുന്നതിൽ നേതൃത്വം പരാജയപ്പെട്ടുവെന്നും ജനങ്ങ്ളിലേക്ക് ഇറങ്ങി ചെന്ന് പ്രവർത്തിക്കാത്തവരെ ജനം അംഗീകരിക്കില്ലെന്നും ഉപരിപ്ലവമായ ഷോ പ്രവർത്തനങ്ങൾ കൊണ്ട് സമൂഹത്തിന്റെ അടിത്തട്ടിൽ ചലനമുണ്ടാക്കാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണം.തലമുറ മാറ്റം അനിവാര്യമാണെന്നും ഇൻകാസ് പ്രസിഡന്റ് പറഞ്ഞു.

uae news
Advertisment